കപ്പലുരുക്കി ഒരു ബൈക്ക് നിർമാണം
ഫെബ്രുവരി ഒന്നിന് പുതിയൊരു മോട്ടോർ സൈക്കിൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബജാജ് ഓട്ടോ. കമ്പനി ഈ ബൈക്കിനെപ്പറ്റി കൂടുതലായൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു വീഡിയോ ടീസർ അവരുടെ ഓഫീഷ്യൽ യൂട്യൂബ് വഴി ഇറക്കിയിരുന്നു. 'വി' എന്ന പേരിലാണിതറിയപ്പെടുകയെന്ന് കമ്പനി വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകളിൽ.

ഐൻഎസ് വിക്രാന്തിന്റെ പൊളിച്ച് മാറ്റിയ ഭാഗങ്ങൾ ഉരുക്കിയാണ് ബജാജ് ഈ ബൈക്ക് നിർമ്മാണം നടത്തിയിരിക്കുന്നത്. ലോഞ്ചിന് ശേഷം മറ്റൊരു പേരിലായിരിക്കും ഈ ബൈക്ക് അറിയപ്പെടുക. അതുവരെ വിക്രാന്തിനോടുള്ള ആദര സൂചകമായി 'വി' എന്ന പേര് നൽകുമെന്ന് കമ്പനി അറിയിച്ചു.

ഐഎൻഎസ് വിക്രാന്ത് ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ മുഖ്യ പങ്ക് വഹിച്ച ഈ കപ്പലിനെ 1957ൽ ആയിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

ഹെർക്കുലീസ് എന്ന പേരിൽ ബ്രിട്ടനിൽ നിർമാണമാരംഭിച്ച ഈ കപ്പലിനെ സ്വന്തമാക്കി ഇന്ത്യ ഐഎൻഎസ് വിക്രാന്ത് ആക്കി മാറ്റുകയായിരുന്നു.1961ലായിരുന്നു ഇന്ത്യയിലിത് സർവീസ് ആരംഭിച്ചത്.

സർവീസ് ആരംഭിച്ചയുടനെ വിക്രാന്തിനെ ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പലായി കമ്മീഷൻ ചെയ്തു. 1997ൽ ഈ കപ്പലിനെ ഡീകമ്മീഷൻ ചെയ്ത ശേഷം മുംബൈയിലെ ഒരു നാവിക മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

2014ലാണ് ഈ കപ്പൽ പൊളിച്ചു മാറ്റുന്നത് അതുവരെ മ്യൂസിയത്തിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നത്.

കപ്പൽ പൊളിച്ചതിന്റെ ഭാഗങ്ങൾ ബജാജ് വാങ്ങിക്കുകയും പിന്നീടത് ഉരുക്കി ഈ ബൈക്ക് നിർമ്മിക്കുകയുമാണുണ്ടായത്.

ബജാജിന്റെ ഈ വീ മോഡലിൽ 150സിസി എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രീമിയം എക്സിക്യൂട്ടീവ് സെഗ്മെന്റിലേക്കായിരിക്കും ഇതിനെ അവതരിപ്പിക്കുക.

വിക്രാന്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ ഈ ബൈക്ക് ഒരു ലിമിറ്റഡ് എഡിഷൻ ബൈക്കായിരിക്കും.

ഈ ബൈക്കിന്റെ വിലയും മറ്റ് വിവരങ്ങളും ലോഞ്ച് ദിവസം വെളിപ്പെടുത്തുന്നതായിരിക്കും.


Click it and Unblock the Notifications








