കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് 'വി' ലോഞ്ച് ചെയ്തു
ബജാജിന്റെ പുതിയ 'വി' എക്സിക്യൂട്ടീവ് കമ്മ്യൂട്ടർ മോട്ടോർ സൈക്കിൾ ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐൻഎസ് വിക്രാന്തിന്റെ പൊളിച്ചുനീക്കിയ ഭാഗങ്ങൾ കൊണ്ടാണ് ഈ ബൈക്ക് നിർമ്മിച്ചിരിക്കുന്നതെന്നുള്ള ഒരു പ്രത്യേകത കൂടിയുണ്ടിതിന്. വിക്രാന്തിനോടുള്ള ആദര സൂചകമായി 'വി' എന്ന പേരാണ് കമ്പനി നൽകിയിരിക്കുന്നത്.
150സിസി എൻജിനാണ് വി'ക്ക് കരുത്ത് പകരുന്നത്. 13എൻഎം ടോർക്കും 12ബിഎച്ച്പി കരുത്തുമാണ് ഇത് ഉല്പാദിപ്പിക്കുന്നത്. 5സ്പീഡ് ഗിയർ ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്.

സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ, ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിൻഭാഗത്തായി രണ്ട് നിട്രോക്സ് ഷോക്കുകളും നല്‍കിയിരിക്കുന്നു. മുന്നിൽ 18ഇഞ്ച് അലോയ് വീലുകളും പിന്നിൽ 16ഇഞ്ച് അലോയ് വീലുകളുമാണ് കൊടുത്തിരിക്കുന്നത്.
ഫീച്ചറുകൾ
- 13 ലിറ്റർ കപാസിറ്റിയുള്ള ഫ്യുവൽ ടാങ്ക്
- മസിൽ ശരീരം
- 60വാൾട്ട് ഹെഡ്‌ലാമ്പുകൾ
- എൽഇഡി ടെയിൽ ലാമ്പുകൾ
- ട്വിൻ സ്പോക് അലോയ് വീലുകൾ
- കളർ ചെയിഞ്ചിങ് എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
കഫെ റൈസർ സ്റ്റൈലിലുള്ള ഒരു സിങ്കിൾ സീറ്റർ ബൈക്കാണിത്. എബോണി ബ്ലാക്ക്, പോൾ വൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. തുടക്കത്തിൽ വിയുടെ 20,000യൂണിറ്റുകൾ മാത്രമായിരിക്കും നിർമ്മിക്കുക. 60,000 മുതൽ 70,000 വരെയായിരിക്കും ഇതിന്റെ പ്രതീക്ഷിക്കപ്പെടുന്ന വില.ഫെബ്രുവരി അഞ്ചോടുകൂടിയാണ് ബജാജ് 'വി' യുടെ പ്രോഡക്ഷൻ ആരംഭിക്കുന്നത് കൂടാതെ മാർച്ച് പകുതിയോട് കൂടി ഇതിന്റെ ഡെലിവറി ആരംഭിക്കുകയും ചെയ്യും.


Click it and Unblock the Notifications















































