ബജാജ് വി-ഹീറോ ഗ്ലാമർ എഫ്ഐ തമ്മിലുള്ള ഒരു താരതമ്യം
കമ്മ്യൂട്ടർ സെഗ്മെന്റിൽ ഏവരും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ബൈക്കാണ് അടുത്തിടെ ലോഞ്ച് ചെയ്ത ബജാജ് വി. പ്രാക്ടിക്കൽ ആന്റ് സ്പോർട്ടി കമ്മ്യുട്ടർ ബൈക്കുകൾക്കിടയ്ക്കാണ് ഇതിന്റെ സ്ഥാനം. ഹീറോ ഗ്ലാമർ എഫ്ഐ ആണ് വിയുടെ എറ്റവുമടുത്ത എതിരാളി. അതിനാൽ ഇവ തമ്മിലുള്ള ഒരു താരതമ്യം ആയാലോ?
വില
60,000ത്തിനും 70,000ത്തിനുമിടയിലാണ് വിയുടെ വില നിശ്ചയിച്ചിരിക്കുന്നത്. 63,354 രൂപയാണ് ഹീറോ ഗ്ലാമറിന്റെ മുംബൈ എക്സ്ഷോറും വില.

ഡിസൈൻ
ഐഎൻഎസ് വിക്രാന്തിന്റെ ലോഹത്തകിട് ഉപയോഗിച്ച് ഉണ്ടാക്കിയ ബജാജ് വിയുടെ ബോഡിയ്ക്ക് നല്ല ദൃഢതയുണ്ടാവുമെന്നതിൽ സംശയമില്ല. റൗണ്ട് ഷേപ്പിലുള്ള ഫ്യുവൽ ടാങ്കും വൈഡ് ഹാൻഡിൽ ബാറുമാണ് ഡിസൈനിന്റെ മറ്റൊരു പ്രത്യേകത. ഒരു കൺവെൻഷണൽ 125സിസി കമ്മ്യൂട്ടർ ബൈക്കിന്റെ ലുക്കാണ് ഹീറോ ഗ്ലാമറിനുള്ളത്. ഡബിൾ ക്രാഡിൽ ചാസിസാണ് ഇതിന് നൽകിയിരിക്കുന്നത്.
എൻജിൻ
150സിസി ബജാജ് വി 12 ബിഎച്ച്പി കരുത്ത് നൽകുന്നു. ഇതിൽ 5 സ്പീഡ് ഗിയർ ബോക്സാണുള്ളത്. 125സിസി ഹീറോ ഗ്ലാമറിന് 9ബിഎച്ച്പി കരുത്താണ് ഉള്ളത്. 4 സ്പീഡ് ഗിയർ ബോക്സാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്യുവൽ ഡെലിവറി സിസ്റ്റം
ബജാജ് വിയിൽ കാർബ്യുറേറ്ററുകളും ഹീറോയിൽ ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റവുമാണ് നൽകിയിരിക്കുന്നത്.
ഫീച്ചറുകൾ
കളർ ചെയ്ഞ്ച് ആകുന്ന എൽഇഡി പെട്രോൾ ഗേജാണ് വിയുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നൽകിയിരിക്കുന്നത്. മീറ്ററിൽ പെട്രോൾ നില കുറയുമ്പോൾ ഇത് ചുവന്ന നിറത്തിലായി മാറും. മാസ്‌ക്യുലീൻ ഗ്രാഫിക്സ്, എൽഇഡി ടെയിൽ ലാമ്പ് എന്നിവയാണ് വിയുടെ മറ്റ് ഫീച്ചറുകൾ. ഡ്യുവൽ ടോൺ ഗ്രാഫിക്കുകൾ, ബോഡി കളർ റെയർ വ്യൂ മിറർ, മൈലേജ് ഇൻഡിക്കേറ്റർ ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഫീച്ചറുകളാണ് ഹീറോ ഗ്ലാമറിലുള്ളത്.
സേഫ്റ്റി
രണ്ട് ബൈക്കുകളിലും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും പിൻ ചക്രങ്ങളിൽ ഡ്രം ബ്രേക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വിധി
ബജാജ് വി ഹീറോയുടെ മേൽക്കോയ്മയിലുള്ള 125സിസി കമ്മ്യൂട്ടർ സെഗ്മെന്റ് കീഴടക്കേണ്ടതുണ്ട്. ഹീറോ ഗ്ലാമറാകട്ടെ ഈ സെഗ്മെന്റിൽ ഇതിനകം കഴിവ്തെളിയിച്ചിട്ടുള്ളവരുമാണ്. കമ്മ്യൂട്ടർ സെഗ്മെന്റിലുള്ള വാഹനങ്ങൾക്ക് നല്ല മൈലേജ് ഉണ്ടെന്നതിനാൽ ധാരാളം അനുയായികളെ സൃഷ്ടിക്കാനും ഹീറോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications










































