വില്പനയുടെ ചരിത്രത്തിലൊരു നാഴികകല്ലായി ബജാജ് വി15
ഇന്ത്യൻ പടക്കപ്പൽ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായി വിപണിയിലെത്തിച്ച ബജാജ് വി15 വില്പനയിൽ ഒരുലക്ഷം തികച്ചിരിക്കുന്നു. അഞ്ച് മാസങ്ങൾക്ക് മുൻപാണ് ബജാജ് പ്രീമിയം കമ്മ്യൂട്ടർ സെഗ്മെന്റിൽ ഈ ബൈക്കിനെ അവതരിപ്പിച്ചത്.
വി15-ന് പിന്നാലെ വി20,വി40 ബൈക്കുകളുമായി ബജാജ്
വിപണിയിലെത്തിയതും ബൈക്കിന് മികച്ച പ്രതികരണം തന്നെയായിരുന്നു ലഭിച്ചിരുന്നത്. ആദ്യ ആഴ്ചയിൽ തന്നെ 20,000ബുക്കിംഗുകൾ നേടാൻ വി15ന് കഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ വിറ്റഴിക്കുന്ന ടോപ്പ് ടെൻ ബൈക്കുകളിൽ ഇടംതേടിയിട്ടുമുണ്ട് വി15.

ഇന്ത്യൻ പടക്കപ്പലിന്റെ ലോഹഭാഗങ്ങൾ കൊണ്ട് നിർമിച്ചു എന്നൊരു ഘടകം മാത്രമാണ് ചുരുങ്ങിയക്കാലത്തിനുള്ളിൽ ഒരുലക്ഷത്തോളം യൂണിറ്റുകൾ വിറ്റഴിക്കാൻ ബജാജിന് സാധിച്ചത്.

150സിസി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കുറഞ്ഞവിലനിരക്കിൽ ഏതാണ്ട് അറുപത്തിരണ്ടായിരം രൂപയ്ക്കടുത്ത് ലഭിക്കുന്ന ബൈക്കെന്നുള്ളതും കൊണ്ടും ബജാജ് വി15ന് മികച്ച വില്പന നേടിയെടുക്കാൻ കഴിഞ്ഞു.

149.5സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് ബജാജ് വി15 ന് കരുത്തേകാൻ ഉപയോഗിച്ചിട്ടുള്ളത്.

11.8ബിഎച്ച്പിയും 13എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 5സ്പീഡ് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.

വി15ന് ലഭിച്ചിരിക്കുന്ന മികച്ച് പ്രതികരണവും കമ്മ്യൂട്ടർ സെഗ്മെന്റിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായും വി സീരിസിൽ കരുത്തുറ്റ ബൈക്കുകളെ എത്തിക്കാനുള്ള തീരുമാനത്തിലാണ് ബജാജ്.

ബജാജ് വി15 വില്പനയുടെ ചരിത്രത്തിലൊരു നാഴികകല്ലായി മാറിയിരിക്കുന്ന വേളയിൽ പുറത്തിറങ്ങാനിരിക്കുന്ന വി20, വി40 ബൈക്കുകൾക്ക് ഇതേരീതിയിലുള്ള പ്രതികരണമാണ് കമ്പനിയും മുന്നിൽ കാണുന്നത്.

16 തികഞ്ഞവർക്കിനി ഗിയർലെസ് സ്കൂട്ടർ ഓട്ടാം

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ


Click it and Unblock the Notifications








