അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

By Praseetha

ബജാജ് ഓട്ടോ പുതിയ വി15 മോട്ടോർ സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ ഐൻഎസ് വിക്രാന്തിന്റെ ഭാഗങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ ഈ ബൈക്കിന്റെ വില 62,000രൂപയാണ് (ദില്ലി എക്സ്ഷോറൂം).

ലോഞ്ചിന് മുമ്പായി തന്നെ ബജാജ് ഓട്ടോ വി15ന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. 5,000രൂപയായിരുന്നു ബുക്കിംഗ് തുകയായി സ്വീകരിച്ചിരുന്നത്. മാർച്ച് പകുതിയോട് കൂടിയാണ് ഈ ബൈക്കിന്റെ വിതരണമാരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചിരിക്കുന്നു. ബജാജ് വി15 ന്റെ കൂടുതൽ വിവരങ്ങൾക്കായി സ്ലൈഡുകളിലേക്ക് നീങ്ങൂ.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

61,000 രൂപയാണ് വി15ന്റെ യഥാർത്ഥ വില. എന്നാൽ 1000 രൂപ അക്സസെറി പാക്കേജ് (കഫെ റേസർ കവർ, ക്രാഷ് ഗാർഡ്, ഗ്രാബ്രെയിൽ) ഉൾപ്പടെയുള്ള മൊത്ത വില 62,000രൂപയാണ്.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

കഫെ റൈസർ സ്റ്റൈലിലുള്ള ഒരു സിങ്കിൾ സീറ്റർ ബൈക്കാണിത്. എബോണി ബ്ലാക്ക്, പേൾ വൈറ്റ് എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

5 സ്പീഡ് ട്രാൻസ്മിഷനൊപ്പം 149.5സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് വി15ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

12 ബിഎച്ച്പി കരുത്തും 13എൻഎം ടോർക്കുമാണ് ഈ ബൈക്കിനുള്ളത്.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

18ഇഞ്ച് അലോയ് വീൽ മുൻവശത്തായും 16ഇഞ്ച് അലോയ് വീൽ പിന്നിലായും നൽകിയിരിക്കുന്നു.

അമ്പരിപ്പിക്കുന്ന വിലയിൽ ബജാജ് വി15

ഐൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായി ഈ ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ ഐൻഎസ് വിക്രാന്ത് ലോഗോയും ഉൾപ്പെടുത്തിയതായി കാണാം.

കൂടുതൽ വായിക്കുക

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് 'വി' ലോഞ്ച് ചെയ്തു

More from DriveSpark

Article Published On: Friday, February 26, 2016, 11:53 [IST]
English summary
Bajaj Auto Launches The V15 In India For Rs 62,000/-
കൂടുതല്‍... #ബജാജ് #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X