ബെനലി സൂപ്പർ ബൈക്കിന്റെ എബിഎസ് പതിപ്പ് ഇന്ത്യയിൽ
ഇന്ത്യയിൽ സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ വളരെപ്പെട്ടെന്ന് പ്രശസ്തിയാർജ്ജിച്ച ഇറ്റാലിയൻ താരം ബെനലി ടിഎൻടി 600ഐ മോഡലിന്റെ എബിഎസ് പതിപ്പ് വിപണിയിലെത്തി. പൂനൈ ഓൺറോഡ് വില 6.53ലക്ഷമാണ് എബിഎസ് മോഡലിന്റെ വില.
യുവാക്കളെ തേടി കരുത്തുറ്റ പൾസർ എത്തുന്നു
എബിഎസ് ഉൾപ്പെടുത്തി എന്നല്ലാതെ ഡിസൈനിനോ എൻജിനോ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിപണിയിൽ എബിഎസ് മോഡലിന് നല്ല ഡിമാന്റുള്ളതിനാൽ ബെനലിക്ക് മികച്ച പ്രതികരണമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

600സിസി ഇൻ-ലൈൻ ഫോർ സിലിണ്ടർ എൻജിനാണ് ബെനലി ടിഎൻടി 600ഐ-ക്ക് കരുത്തേകുന്നത്.

84ബിഎച്ച്പിയും 54.6എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനിൽ 6സ്പീഡ് മാനുവൽ ഗിയർബോക്സും നൽകിയിട്ടുണ്ട്.

ഇൻവർറ്റഡ് ഫ്രണ്ട് ടെലിസ്കോപിക് ഫോർക്കുകളും ഹൈഡ്രൂലിക് മോണോഷോക്ക് അബ്സോബറുകളുമാണ് ഇതിൽ നൽകിയിരിക്കുന്നത്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ ഹൈഡ്രൂലിക് ഡ്യുവൽ ഡിസ്ക് ബ്രേക്കും, പിന്നിൽ ഹൈഡ്രൂലിക് സിങ്കിൾ ഡിസ്ക് ബ്രേക്കുമാണ് ഘടിപ്പിച്ചിട്ടുള്ളത്.

2160എംഎം നീളവും, 800എംഎം വീതിയും 1180എംഎം ഉയരവുമുള്ള ബൈക്കിന് 231കെജി ഭാരമാണുള്ളത്.

150എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 15ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്കാണ് ഈ ബൈക്കിനുള്ളത്.

സികെഡി വഴി ഇറക്കുമതി ചെയ്ത ബൈക്കിനെ ഡിഎസ്‌കെയുടെ പൂനൈയിലുള്ള പ്ലാന്റിൽ വെച്ചാണ് അസംബിൾ ചെയ്തിരിക്കുന്നത്.

ഈ ആഴ്ച അവസാനത്തോടുകൂടി എബിഎസ് മോഡലിനെ എല്ലാ ഷോറുമുകളിലും എത്തിക്കുന്നതായിരിക്കും.

ബെനലിയുടെ മറ്റെല്ലാ മോഡലുകൾക്കും എബിഎസ് ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ആദ്യത്തെ ഹൈബ്രിഡ് സ്കൂട്ടർ ടിവിഎസിൽ നിന്നും

ഒന്നാമൻ സ്പ്ലെന്റർ തന്നെ; ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും


Click it and Unblock the Notifications








