കൗമാരക്കാരുടെ അഭിരുചിക്കൊത്ത ബൈക്കുകൾ
യാത്രാ സൗകര്യം പരിഗണിച്ച് ഇന്ത്യക്കാരിൽ ഭൂരിഭാഗമാളുകളും ഇരുചക്ര വാഹനങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. മാത്രമല്ല ചിലവ് കുറഞ്ഞ യാത്രാമാർഗവും കൂടിയാണിത്. ഇതിൽ ബൈക്ക് ഉപയോഗിക്കുന്നതിൽ ഏറിയ പങ്കും യുവാക്കളാണ്. കോളേജിലേക്കും സ്കൂളിലേക്കും സൈക്കിളിൽ പോയിരുന്ന കാലം പുരോഗമിച്ച് ബൈക്കിൽ എത്തിച്ചേർന്നിരിക്കുന്നു.
ട്രെയിൻ മാർഗം ബൈക്കെങ്ങനെ പാഴ്‌സൽ ചെയ്യാം
യുവാക്കളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അവർക്കൊത്ത ബൈക്കുമായി നിർമാതാക്കളും രംഗത്തുണ്ട്. രൂപത്തിലും ഭാവത്തിലും ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്ന വ്യത്യസ്തമായ ചില ബൈക്കുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ഹോണ്ട നാവി
മനംകവരും ഡിസൈനിൽ യുവതലമുറയെ ലക്ഷ്യം വച്ചു തന്നെയാണ് നാവിയുടെ ഉല്പത്തി. സ്കൂട്ടറെനോ ബൈക്കെനോ ഒരു നിമിഷം ചിന്തിച്ച് പോയേക്കാവുന്ന നാവി പ്രത്യക്ഷത്തിൽ ആരുമൊന്ന് ശ്രദ്ധിച്ച് പോകും.

പാട്രിയറ്റ് റെഡ്, ഷാസ്ത വൈറ്റ്, ബ്ലാക്ക്, ഹോപ്പർ ഗ്രീൻ, സ്പാർക്കി ഓറഞ്ച് എന്നീ ആകർഷകമായ നിറങ്ങളിലാണ് ഹോണ്ട നാവി ലഭ്യമായിട്ടുള്ളത്.

8ബിഎച്ച്പി, 9 എൻഎം ടോർക്കും നൽകുന്ന 110സിസി എൻജിനാണ് നാവിക്ക് കരുത്തേകുന്നത്. ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നതിനായി സിവിടി ഗിയർബോക്സും നൽകിയിട്ടുണ്ട്.
വില: 39,500-49,500(ദില്ലി എക്സ്ഷോറൂം)

പ്യാജിയോ വെസ്പ
പഴയ സ്കൂട്ടറിന്റെ സ്മരണകൾ ഉണർത്തിയാണ് വെസ്പ അവതരിച്ചത്. സ്കൂട്ടറിന്റെ ഒരു സ്റ്റൈലിഷ് പതിപ്പെന്ന് വേണമെങ്കിൽ പറയാം വളരെ ഒതുക്കമുള്ള സഡിസൈൻ കൈവരിച്ച വെസ്പ.

പഴയ സ്കൂട്ടർ നിലവിലില്ലെങ്കിലും അതെ ഫീലോടുകൂടിയുള്ള ഒരു റൈഡുമാകാം എന്ന ലക്ഷ്യത്തോടെയാണ് പ്യാജിയോ വെസ്പയെ അവതരിപ്പിച്ചത്. സ്ലിം ലുക്കാണെങ്കിലും കരുത്ത് കുറവാണെന്നുള്ള ധാരണ വേണ്ട. 125സിസി, 150സിസി എൻജിനുകളാണ് വെസ്പയിൽ ഘടിപ്പിച്ചിട്ടുള്ളത്.

10ബിഎച്ച്പിയും 10.6എൻഎം ടോർക്കാണ് 125സിസി എൻജിനുല്പാദിപ്പിക്കുന്നത്. 12ബിഎച്ച്പിയും 11.5എൻഎം ടോർക്കും നൽകുന്നതാണ് 150സിസി എൻജിൻ. രണ്ട് എൻജിനിലും ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഘടിപ്പിച്ചിട്ടുള്ളത്.
വില: 77,308-82,137 രൂപ(ദില്ലി എക്സ്ഷോറൂം)

അപ്പാച്ചി ആർടിആർ 200 4വി
സ്പോർടി ലുക്കോടുകൂടി എത്തിയിട്ടുള്ള അപ്പാച്ചി യുവതലമുറയുടെ ഹരമേറിയ ബൈക്കാണ്. കുത്തുറ്റതും അതേസമയം സ്റ്റൈലിഷ് ലുക്കുമാണ് ബൈക്കിന്റെ പ്രത്യേകത.

യുവക്കളുടെ ശ്രദ്ധ നേടാൻ അപ്പാച്ചിയുടെ മാറ്റ് ഫിനിഷും ലഭ്യമാക്കിയിട്ടുണ്ട്. 3.9സെക്കന്റ് കൊണ്ടാണ് ഈ കരുത്തൻ പൂജ്യത്തിൽ നിന്നും 60 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

21ബിഎച്ച്പിയും 18.1എൻഎം ടോർക്കും നൽകുന്ന 200സിസി എൻജിനാണ് ഈ ബൈക്കിലുള്ളത്. ഒരു 5 സ്പീഡ് മാനുവലും ഉൾപ്പെടുത്തിയിട്ടുണ്ട്.
വില: 89,215-94,215 രൂപ(ദില്ലി എക്സ്ഷോറൂം)

കെടിഎം ഡ്യുക്ക് 200
കരുത്തും അഗ്രസീവ് ലുക്കും കൊണ്ട് ഏവരുടേയും പ്രിയബൈക്കായി മാറിയിരിക്കുകയാണ് കെടിഎം. റോഡിലൂടെ ഗാഭീര ശബ്ദത്തോടെ പാഞ്ഞുപോകുന്ന ബൈക്ക് ആരുടേയും ശ്രദ്ധ നേടിയെടുക്കുമെന്നതിൽ സംശമില്ല.

ഗാംഭീര ശബ്ദത്തോടെ ചീറിപായാൻ തന്നെയാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നതും. കെടിഎം-ന്റെ ഈ ബൈക്ക് എന്തുകൊണ്ടും യുവതലമുറയ്ക്ക് ചേർന്നതാണ്.

25ബിഎച്ച്പിയിം 19.2എൻഎം ടോർക്കും നൽകുന്ന 199.5സിസി എൻജിനാണ് ഡ്യൂക്കിന്റഎ കരുത്തിന് പിറകിൽ. കൂടാതെ 6സ്പീഡ് മാനുവൽ ഗിയർബോക്സും എൻജിനിൽ ഘടിപ്പിച്ചിട്ടുണ്ട്.
വില: 1,43,401(ദില്ലി എക്സ്ഷോറൂം)

റോയൽ എൻഫീൽഡ് ക്ലാസിക്ക് 350
രാജകീയ ലുക്കുള്ള ഈ എൻഫീൽഡ് ബൈക്ക് കെടിഎം, അപ്പാച്ചി ബൈക്കുകളെ പോലെ കുതിച്ച് പറക്കാൻ ഉതകുന്നതല്ലെങ്കിലും ഇതിന്റെ റെട്രോ സ്റ്റൈൽ വളരെ ശ്രദ്ധേയമാണ്. ഈ ബൈക്കിന് യോജിച്ച തരത്തിലുള്ള ഡ്രെസിംഗ് കൂടിയാണെങ്കിൽ ആരുമൊന്ന് കണ്ണുവെയ്ക്കും.

ക്ലാസിക്ക് 350 ശ്രേണിയിൽ വ്യത്യസ്ത കളർ ഓപ്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് ബൈക്കുകളെ അപേക്ഷിച്ച് എൻഫീൽഡ് ബൈക്കുകൾക്ക് ഉയരം കുറവായതിനാൽ എത്തരക്കാര്‍ക്ക് വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിലാണ്.

20ബിഎച്ച്പിയും 28എൻഎം ടോർക്കും നൽകുന്ന 346സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ക്ലാസിക് 350ലുള്ളത്. 5സ്പീഡ് മാനുവൽ ഗിയർബോക്സും എൻജിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വില: 1.29ലക്ഷം (ദില്ലി എക്സ്ഷോറൂം വില)

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂ-വീലറുകൾ

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ


Click it and Unblock the Notifications








