ഏതോക്കെയാണ് വില്പനയിൽ മുന്നിലുള്ള പത്ത് ടൂവീലറുകൾ
ഇന്ത്യയിലെ തിരക്കുപിടിച്ച വീഥികളിൽ എന്ത് കൊണ്ടും ടൂവീലർ യാത്രയാണ് ഉത്തമം. ആളുകൾ കൂടുതലായും ടൂവീലറിനെ ആശ്രയിച്ച് തുടങ്ങിയപ്പോൾ ടുവീലർ വില്പനയും വർധിച്ചു വന്നു. ഇതിനാൽ വമ്പിച്ച കുതിച്ച് കയറ്റമാണ് ഇന്ത്യൻ ടൂവീലർ വിപണന രംഗത്തുണ്ടായിരിക്കുന്നത്.
2015 ഡിസംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചിട്ടുള്ള പത്ത് ടൂവീലറുകളാണ് ചുവടെ ചേർത്തിരിക്കുന്നത്. ആരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെന്നാ അറിയാൻ തുടർന്ന് വായിക്കൂ.

10. ബജാജ് സിടി
2015 ഡിസംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ടൂ-വീലറുകളിൽ പത്താം സ്ഥാനത്തുള്ളത് ബജാജ് സിടിയാണ്. 34,480 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഈ ലിസ്റ്റിൽ പെടുന്ന ബജാജിന്റെ ഒരെയൊരു മോഡലാണ് സിടി. 41.000 രൂപയാണ് ഓൺ റോഡ് വില.

9. ടിവിഎസ് ജുപീറ്റർ
ഒമ്പതാം സ്ഥാനം കരസ്ഥമാക്കിയത് ടിവിഎസ് ജുപീറ്റർ ആണ്. 47,217 യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റഴിച്ചത്. ഹോണ്ട ആക്ടീവ 3ജി, മഹീന്ദ്ര ഗസ്റ്റോ110 എന്നിവയാണ് ടിവിഎസ് ജുപീറ്ററിന്റെ മുഖ്യ എതിരാളികൾ. 55,000രൂപയാണിതിന്റെ വില.

8.ഹീറോ ഗ്ളാമർ
എട്ടാമതായി വരുന്നത് ഹീറോ ഗ്ളാമർ ആണ്. ഹീറോ മോട്ടോർ കോർപ് 48,748യൂണിറ്റുകളാണ് കഴിഞ്ഞമാസം വിറ്റഴിച്ചത്. 2014 ഡിസംബറിൽ 47,355 യൂണിറ്റുകളേ വിറ്റഴിക്കാൻ സാധിച്ചിരുന്നുള്ളൂ. 63,000രൂപയാണിതിന്റെ വില.

7.ഹോണ്ട സിബി ഷൈൻ
51,047 യൂണിറ്റുകൾ വിറ്റഴിച്ച് കൊണ്ട് ഹോണ്ട സിബി ഷൈനാണ് ഏഴാം സ്ഥാനത്തെത്തിയിരിക്കുന്നത്. 2014 ഡിസംബറിലേത് താരതമ്യം ചെയ്യുമ്പോൾ വില്പനയിൽ വളരെ പിന്നോക്കമാണിപ്പോൾ. 2014ൽ 62,439 യൂണിറ്റുകളാണ് വിറ്റഴിച്ചത്.63,000രൂപയാണ് ഓൺ റോഡ് വില.

6.ഹീറോ മാസ്ട്രോ
ഹീറോ മോട്ടോർ കോർപിന്റെ മാസ്ട്രോ ആണ് ആറാം സ്ഥാനത്തെത്തിയിരിക്കുന്നത്. 2014ൽ 42,988 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ ഡിസംബറിൽ 52,084 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. 55,000 രൂപയാണ് ഓൺ റോഡ് വില.

5.ഹീറോ പാഷൻ
55,765 യൂണിറ്റുകൾ വിറ്റഴിച്ച് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് ഹീറോ പാഷൻ ആണ്. പാഷനും ഇത്തവണ വില്പനയിൽ വൻ ഇടിവാണുണ്ടായിട്ടുള്ളത്. 2014 ഡിസംബറിൽ 84,753 യൂണിറ്റുകളാണ് ഇവർ വിറ്റഴിച്ചത്. 54,500 രൂപയാണിതിന്റെ വില.

4.ടിവിഎസ് എക്സ്എൽ സൂപ്പർ
ഇന്ത്യയിൽ വിൽപനയിലുള്ള ഒരേയൊരു ടു സ്ട്രോക്ക് ബൈക്കാണ് എക്സ്എൽ സൂപ്പർ. വില്പനയിൽ നാലാം സ്ഥാനത്താണുള്ളതിപ്പോൾ. ഡിസംബറിൽ 56,521യൂണിറ്റുകളാണ് ടിവിഎസ് വിറ്റഴിച്ചത്. 35,000 രൂപയാണിതിന്റെ വില.

3. ഹീറോ എച്ച്എഫ് ഡീലക്സ്
വില്പനയിൽ മൂന്നാം സ്ഥാനത്ത് എത്തിയത് ഹീറോ എച്ച്എഫ് ഡീലക്സ് ആണ്. 93,451യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റഴിച്ചിരിക്കുന്നത്. ഹീറോ മോട്ടോർ കോർപിന്റെ മെച്ചപ്പെട്ട രീതിയിൽ വില്പനയുള്ള ഒരു ബൈക്കാണിത്.ഓൺ റോഡ് വില 50,000രൂപ.

2. ഹോണ്ട ആക്ടീവ
ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന ഹോണ്ട ആക്ടീവയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.1,74,154 യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റഴിച്ചിരിക്കുന്നത്. 2014 ഡിസംബറിലേതു വച്ച് നോക്കുമ്പോൾ ഇതല്പം കുറവാണ്. 2014ൽ 1,80,879 യൂണിറ്റുകളാണ് വിറ്റഴിച്ചിത്. 53,000 രൂപയാണ് ഓൺ റോഡ് വില.

1. ഹീറോ സ്‌പ്ളെണ്ടർ
ഇന്ത്യയിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന ടുവീലർ എന്ന സ്ഥാനം നേടിയെടുത്ത് ഒന്നാമതായി എത്തിയിരിക്കുന്നത് ഹീറോ സ്‌പ്ളെണ്ടർ ആണ്. 1,84,856 യൂണിറ്റുകളാണ് ഹീറോ മോട്ടോർ കോർപ് വിറ്റഴിച്ചത്. വാസ്തവത്തിൽ 2014ൽ വിറ്റഴിച്ചിട്ടുള്ള 2,15,161യൂണിറ്റുകളെ താരതമ്യം ചെയ്യുമ്പോൾ കുറവ് വില്പനയാണ് നടന്നിട്ടുള്ളത്. 49,500 രൂപയാണ് വില.


Click it and Unblock the Notifications








