ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

By Praseetha

നിയമം തെറ്റിക്കുന്നവർക്കുള്ള ശിക്ഷകൾ നടപ്പിലാക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായെങ്കിലും മുംബൈയിലെ പോലീസുകാർ വ്യത്യസ്ത ശിക്ഷാ രീതിയുമായി എത്തിയിരിക്കുകയാണ്. ഹെൽമെറ്റും ഇല്ലാതെ അമിത വേഗതയിൽ ഓടുന്ന ബൈക്കുകാരെ പിടിച്ച് മുടിവെട്ടിക്കുക എന്നാതാണ് പുതിയ രീതി.

പുതിയ 400സിസി പൾസർ റോയൽ എൻഫീൽഡിന് ഭീഷണിയാകുമോ

മുംബൈയിൽ വർധിച്ചു വരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്. ഇപ്പോൾ ബൈക്കുകളുടെ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയത് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ്. ട്രാഫിക് നിയമം ലംഘിക്കുന്നതിലിപ്പോൾ കനത്ത പിഴയും ഏർപ്പെടുത്തിയിട്ടുണ്ട്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

കൂടുതലും യുവാക്കളാണ് ഹെൽമെറ്റില്ലാതെയും അമിതവേഗതയിൽ ഓടുന്ന കുറ്റത്തിനും പിടിയിലാകുന്നത്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

ഇനി മുതൽ ഇവർക്കെതിരെ കേസ് ചാർജ് ചെയ്യുക മാത്രമല്ല പോലീസ് കൈയോടെ പിടിച്ച് മുടി മുറിപ്പിക്കുകയും ചെയ്യും.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

കൂടുതൽ പേരും തങ്ങളുടെ ഹെയർസ്റ്റൈൽ നാലാൾക്കാരെ കാണിച്ച് പറപ്പിക്കുന്നതിനാണ് ഹെൽമെറ്റിടാനുള്ള വിമുഖത കാണിക്കുന്നതെന്നാണ് ട്രാഫിക് പോലിസുകാർ അഭിപ്രായപ്പെടുന്നത്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

കഴിഞ്ഞ ദിവസം മുംബൈ വെസ്റ്റേണ്‍ എക്സ്പ്രെസ് ഹൈവേയിൽ നിന്ന് ഹെൽമെറ്റ് ഇടാത്തതിന്റെയും അമിതവേഗതയുടേയും പേരിൽ പതിമൂന്ന് പേരെയാണ് പിടിക്കൂടിയത്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

അടുത്തുള്ള ബാർബറിനെ വിളിപ്പിച്ച് ഈ പതിമൂന്ന് പേരുടേയും മുടി മുറിച്ചെന്നാണ് പോലീസ് പറയുന്നത്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

മുടി മുറിക്കൽ മാത്രമല്ല റാഷ് ഡ്രൈവിംഗും മറ്റു ആളുകളുടെ സുരക്ഷയും കണക്കിലെടുത്ത് കേസും ചാർജ് ചെയ്തിട്ടുണ്ട്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

ബാന്ദ്ര, വെസ്റ്റേൺ എക്സ്പ്രെസ് ഹൈവേ എന്നിവിടങ്ങളിൽ അനധികൃത ബൈക്ക് ഓട്ടോങ്ങളും സ്റ്റണ്ട് പെർഫോമൻസുകളും നടക്കുന്നതിലാണ് ഈ പ്രദേശം കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയത്.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

ഇന്നത്തെ യുവതലമുറ ഹെയർസ്റ്റൈലിന് വളരെ പ്രധാന്യം നൽകുന്നവരാണ്, അതിനാൽ ഇങ്ങനെയുള്ള ശിക്ഷ അവരെ നിയമം പാലിക്കാൻ നിർബന്ധരാക്കുമെന്നാണ് പോലീസിന്റെ പക്ഷം.

 ട്രാഫിക് നിയമം തെറ്റിച്ചാൽ ശിക്ഷ മുടി മുറിക്കൽ

മുംബൈയിൽ നിന്നും മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഈ നിയമം വ്യാപിച്ചാൽ ഹെൽമെറ്റിടാതെ ഇനിയാരും വണ്ടിയോടിക്കില്ലെന്നാണോ? കണ്ടു തന്നെയറിയാം.

കൂടുതൽ വായിക്കൂ

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂവീലറുകൾ

കൂടുതൽ വായിക്കൂ

125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ വിശ്വാസമായില്ലേ

Most Read Articles

Malayalam
കൂടുതല്‍... #ട്രാഫിക് #traffic
English summary
Bikers Caught Speeding In Mumbai To Get Free Haircuts
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X