പുതിയ അഡ്വഞ്ചർ ബൈക്കുമായി ബിഎംഡബ്ല്യൂ
ബിഎംഡബ്ല്യൂ മോട്ടോറാഡ് പുതിയ അഡ്വെഞ്ചർ ബൈക്കുമായി എത്തുന്നു. ജി 310 ജിഎസ് എന്ന പുതിയ ബൈക്കിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്നു. മാത്രമല്ല ഈ പുത്തൻ ബൈക്കിന്റെ പരീക്ഷണയോട്ടം നടത്തിവരികയുമാണിപ്പോൾ.
2016 ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിലുള്ള ആദ്യ പ്രദർശനത്തിനുശേഷം ഈ വർഷമവസാനത്തോടെയായിരിക്കും വിദേശവിപണികളിൽ എത്തിച്ചേരുക. എന്നാൽ ഇന്ത്യയിലേക്കുള്ള എൻട്രി അടുത്ത വർഷം വളരെ വൈകിയായിരിക്കും ഉണ്ടാവുക.

വലുപ്പമേറിയ മഡ്ഗാർഡ്, പുതിയ ഹെഡ്‌ലാമ്പ്, വലുപ്പമേറിയ ഫ്യുവൽ ടാങ്ക്, ലഗേജ് കാരിയർ എന്നിവ ഉൾപ്പെടുത്തി ഒരു അഡ്വഞ്ചർ ബൈക്കിന്റെ എല്ലാ ഗുണഗണങ്ങളും ഉൾക്കൊണ്ടാണ് ഈ ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.

സസ്പെൻഷനെ കുറിച്ച് പറയുകയാണെങ്കിൽ മുന്നിൽ യുഎസ്ഡി ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് നൽകിയിട്ടുള്ളത്.

ഓഫ് റോഡിംഗിന് പറ്റിയ 17 ഇഞ്ച് അലോയ് വീലുകളാണ് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത.

ബിഎംഡബ്ല്യൂ ജി 301 ആറിൽ ഉപയോഗിച്ചിട്ടുള്ള 34 ബിഎച്ച്പിയും 28എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന അതെ 313സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ഈ അഡ്വഞ്ചർ ബൈക്കിനും കരുത്തേകുന്നത്. 6 സ്പീഡ് ഗിയർബോക്സാണ് എൻജിനിലുൾപ്പെടുത്തിയിരിക്കുന്നത്.

ടിവിഎസ് മോട്ടോഴ്സിന്റെ പങ്കാളിത്തത്തിൽ ഇന്ത്യയിൽ നിർമിച്ച് വിപണനം ചെയ്യാനുള്ള പദ്ധതിയാണ് കമ്പനിക്കുള്ളത്.

നവംബറിൽ നടക്കാനിരിക്കുന്ന ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിലായിരിക്കും ബിഎംഡബ്ല്യൂ ജി 310ജിഎസിന്റെ ആദ്യ പ്രദർശനം നടക്കുക.

അടുത്ത വർഷത്തോടുകൂടി ഇന്ത്യൻ വിപണിയിലെത്തുമെന്ന പ്രതീക്ഷിക്കുന്ന ഈ അഡ്വഞ്ചർ ബൈക്കിന് 2.5 മുതൽ 2.8 ലക്ഷം വരെ വിലയായിരിക്കാനാണ് സാധ്യത.

നിരത്തിനെ വിറപ്പിക്കാൻ ഡ്യുവൽ സൈലൻസറുമായി പൾസർ
ഇതാണ് കരുത്തുറ്റ ഡ്യൂക്ക്; ലക്ഷ്യം യുവാക്കൾ


Click it and Unblock the Notifications








