നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

By Praseetha

മുൻനിര വാഹനനിർമാതാക്കളായ ബിഎംഡബ്ല്യൂവിന്റേയും ടിവിഎസിന്റേയും പങ്കാളിത്തത്തിൽ പുത്തൻ സ്പോർട്സ് ബൈക്ക് ജി310ആർ വിപണിയിൽ എത്തിച്ചേരാൻ ദിവസങ്ങൾ ബാക്കിയിരിക്കെ കമ്പനി ലോഞ്ച് നീട്ടിവച്ചു. ഏവരും പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നൊരു ലോഞ്ചായിരുന്നുവിത്. കാരണം കെടിഎംമിനേക്കാൾ കുറഞ്ഞവിലയ്ക്ക് എന്ന ടാഗ്‌ലൈനോടെയാണ് കമ്പനി ഈ ബൈക്ക് അവതരിപ്പിച്ചിരുന്നത്. സ്പോർട്സ് ബൈക്ക് പ്രേമികൾക്കിതൊരു സന്തോഷ വാർത്ത കൂടിയായിരുന്നു.

ഇന്ത്യയിലേക്ക് മറ്റൊരു കരുത്തുറ്റ ബൈക്ക് കൂടി

ജി310ആർ സ്പോർട്സ് ബൈക്ക് ലോഞ്ച് ചെയ്യാൻ പോകുന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയതിൽ ഇന്ത്യയുടെ പേരു വെബ്സൈറ്റിൽ ചേർക്കാൻ വിട്ടുപോയതാണ് ലോഞ്ച് നീട്ടാനുള്ള കാരണം. അതിനാൽ അടുത്ത വർഷം ഫെബ്രുവരി അല്ലെങ്കിൽ മാർച്ചിലായിരിക്കും ലോഞ്ച് നടത്തപ്പെടുക എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ടിവിഎസിന്റെ തമിഴ്നാട്ടിലുള്ള ഹൊസൂർ പ്ലാന്റിൽ വച്ചാണ് ബിഎംഡബ്ല്യൂവിന്റെ ഈ സ്പോർട്സ് ബൈക്ക് നിർമാണം നടത്തിയിട്ടുള്ളത്. മാത്രമല്ല വിദേശ വിപണിയിലേക്ക് കയറ്റി അയക്കുന്നതും ഇവിടെ നിന്നാണ്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ഇന്ത്യ-ജർമ്മൻ കൂട്ടായ്മയിൽ ഇന്ത്യയിൽ നിർമിച്ച് വിദേശത്തേക്ക് അയക്കുന്ന ബൈക്ക് എന്നുള്ള പ്രത്യേകത കൂടിയുണ്ട് ജി 310ആറിന്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ബിഎംഡബ്ല്യൂവിന്റെ സാങ്കേതിക വിദഗ്ദ്ധരാണ് ജി 310ആറിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

313 സിസി സിംഗിൾ സിലിണ്ടര്‍ ഡിഒഎച്ച്സി എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 34 ബിഎച്ച്പിയും 28എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

6 സ്പീഡ് മാനുവൽ ഗിയര്‍ ബോക്‌സാണ് ഈ ബൈക്കിന് നൽകിയിട്ടുള്ളത്. ലിറ്ററിന് 36 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

മണിക്കൂറിൽ 145 കിലോമീറ്റർ ഉയർന്ന വേഗതയാണ് ബൈക്കിനുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 11ലിറ്ററാണ് ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

മുന്നിൽ 300 എംഎം ഡിസ്‌ക് ബ്രേക്കും പിറകിൽ 240 എംഎം ഡിസ്‌ക് ബ്രേക്കും ഘടിപ്പിച്ചിട്ടുള്ള ഈ ബൈക്ക് ടിവിഎസിന്റെ തന്നെ എഫ് സി ബൈക്കുകളെ അനുസ്മരിപ്പിക്കുന്നതാണ്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

കെടിഎം ഡ്യൂക്ക് 390, ബെനലി ടിഎന്‍ടി 300, മഹീന്ദ്ര മോജോ 300 എന്നിവരെയാണ് വിപണിയിൽ ബിഎംഡബ്ല്യൂ ബൈക്കിന് എതിരിടേണ്ടി വരിക.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ഡ്യൂക്ക് 390 ബൈക്കിനേക്കാൾ കുറഞ്ഞവിലയ്ക്കാണ് ഇന്ത്യൻ വിപണിയിലെത്തുന്നതെങ്കിൽ സ്പോർട്സ് സെഗ്മെന്റിൽ ബിഎംഡബ്ലൂവിന് മികച്ച വില്പന കാഴ്ചവെയ്ക്കാൻ കഴിയുമെന്നതിൽ ഒരു സംശയവുമില്ല.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ഇന്ത്യയിൽ സ്പോർട്സ് ബൈക്ക് പ്രേമികളുടെ പ്രിയമേറിയ ബൈക്കാണ് കെടിഎം. വിപണിയിൽ ഈ സെഗ്മെന്റിൽ വിജയിക്കണമെങ്കിൽ ഡ്യൂക്കിനെക്കാൾ കുറഞ്ഞവിലയ്ക്ക് എത്തിച്ചാൽ മാത്രമെ ഇന്ത്യയിൽ ഈ ബൈക്കിന് വിജയം കണ്ടെത്താനാകൂ.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

2016 ദില്ലി ഓട്ടോഎക്സ്പോയിൽ ടിവിഎസ് അകുലയ്ക്കൊപ്പം ബിഎംഡബ്ല്യുവിന്റെ ഈ സ്പോർട്സ് ബൈക്കും പ്രദർശിപ്പിച്ചിരുന്നു.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

ബിഎംഡബ്ല്യുവിന്റെ ജി310ആർ പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ള ടിവിഎസിന്റെ ഫുള്ളി ഫയേർഡ് അകുലയുടെ ലോഞ്ചും അതിനിടെ നടത്താനുള്ള സാധ്യതയുണ്ട്.

നിരാശയിലാഴ്ത്തി ബിഎംഡബ്ല്യൂ; ജി310ആർ ഈ വർഷമില്ല

അപ്പാച്ചിയുടെ പേരിലായിരിക്കും ടിവിഎസ് ഈ മോട്ടോർസൈക്കിളിനെ വിപണിയിലെത്തിക്കുക.

കൂടുതൽ വായിക്കൂ

ലോഞ്ചിനു മുൻപെ അപ്രീലയ സ്കൂട്ടറിന്റെ വിലവിവരങ്ങൾ പുറത്ത്

കൂടുതൽ വായിക്കൂ

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ

More from DriveSpark

Article Published On: Friday, July 22, 2016, 18:13 [IST]
English summary
BMW G310R India Launch Reportedly Delayed To Early 2017
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X