ബി ടൗണിന്റെ 'ഫെയ്‌വറേറ്റുകള്‍'; ബോളിവുഡ് താരങ്ങള്‍ക്ക് പ്രിയം ഈ ബൈക്കുകളോട്
ബോളിവുഡ് സിനിമാരംഗത്തെ ചില പ്രശസ്ത താരങ്ങളുടെ ബൈക്ക് കമ്പത്തെക്കുറച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്.
തിരക്കേരിയ സിനിമാജീവിതത്തിനിടയിലും താരങ്ങൾ തങ്ങളുടെ ഇഷ്ട വാഹനങ്ങൾ ഓടിക്കാനുള്ള സമയം കണ്ടെത്തുവെന്നതാണ് വാസ്തം. ആരാധകരുടെ കണ്ണുവെട്ടിച്ച് ചിലരെങ്കിലും രാത്രിസമയങ്ങളിൽ വണ്ടിയോടിക്കാനുള്ള ശ്രമം നടത്താറുണ്ട്. നടൻമാർക്ക് പുറമെയിപ്പോൾ നടികൾക്കും വാഹനങ്ങളോടുള്ള കമ്പമേറിയിരിക്കുകയാണ്.
പോഷെ കെയിൻ മമ്മുക്കയ്ക്ക് സ്വന്തം
ബോളിവുഡ് സിനിമാരംഗത്തെ ചില പ്രശസ്ത താരങ്ങളുടെ ബൈക്ക് കമ്പത്തെക്കുറച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്. കടുത്ത ബൈക്ക് പ്രേമികൾ ആരൊക്കെയെന്നറിയാൻ താളുകളിലേക്ക് നീങ്ങൂ.

ജോൺ എബ്രഹാം
ജോൺ എബ്രഹാമിനെ പോലെയൊരു ബൈക്ക് പ്രേമി ഇന്ത്യൻ സിനിമയിൽ ഇല്ലെന്നുതന്നെ പറയാം. ഏവരെക്കാളും കൂടുതൽ ബൈക്ക് ശേഖരങ്ങളാണ് ജോണിനുള്ളത്. അടുത്തിടെ ലൈറ്റ് ഫൂട്ട് എന്നപേരിലുള്ള ഒരു കസ്റ്റം ബൈക്ക് സ്വന്തമാക്കിയിരുന്നു. ജോണിന്റെ ഉയരത്തിനും, ഭാരത്തിനും യോജിച്ച തരത്തിലായിരുന്നു അതിന്റെ രൂപകല്പന നടത്തിയിരുന്നത്. 1910 അമേരിക്കൻ ബോർഡ് ട്രാക്ക് റേസറിന്റെ രൂപഭാവമാണ് ഈ ബൈക്കിന് പകർന്ന് നൽകിയിട്ടുള്ളത്. 16.45 ലക്ഷം വിലയുള്ള സുസുക്കി ജിഎസ്എക്സ്-1300ആർ, യമഹ വിമാക്സ്, യമഹവൈസെഡ്എഫ്-ആർ1 എന്നീ ബൈക്കുകളും സ്വന്തമായിട്ടുണ്ട്. യമഹയുടെ ബ്രാന്റ് അംബാസിഡർ കൂടിയാണ് ജോൺ.

സൽമാൻ ഖാൻ
സൽമാനും ഒരു കടുത്ത ബൈക്ക് പ്രേമിയാണ്. സുസുക്കി മോട്ടോർ സൈക്കിളിന്റെ ബ്രാന്റ് അംബാസിഡറായ സൽമാൻ രണ്ട് സുസുക്കി ബൈക്കുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 15 ലക്ഷം വിലയുള്ള സുസുക്കി എൻട്രൂഡർ എം1800ആർസെഡ് കൂടാതെ 13.5 ലക്ഷത്തിന്റെ സുസുക്കി ഹയാബുസ എന്നിവയാണ് സൽമാന്റെ ബൈക്കുകൾ.

സഞ്ജയ് ദത്ത്
കറുപ്പ് നിറത്തിലുള്ള ഹാർലി ഡേവിഡ്സൻ ഫാറ്റ് ബോയി ആണ് സഞ്ജയ് ദത്തിന് സ്വന്തമായിട്ടുള്ളത്. ഇതു കൂടാതെ റാവണിലെ മികച്ച പ്രകടനത്തിന് ഷാരൂഖ് സമ്മാനിച്ചൊരു ഇറ്റാലിയൻ നിർമിത കസ്റ്റം ബൈക്കും താരത്തിന്റെ പക്കലുണ്ട്. ഫാറ്റ് ബോയ്ക്ക് ഏകദേശം 15 ലക്ഷം രൂപ വരും.

അക്ഷയ് കുമാർ
ജോൺ എബ്രഹാമിനെ പോലെ നിരവധി ബൈക്കുകളാണ് അക്ഷയ് കുമാറും സ്വന്തമാക്കിയിട്ടുള്ളത്. സിനിമാ ജീവിത്തിന് മുൻപ് തന്റെ പിതാവിൽ നിന്നും ലഭിച്ച ഹോണ്ട ബൈക്കാണ് താരത്തിന്റെ പക്കലെത്തിച്ചേർന്ന ആദ്യ ബൈക്ക്. ഇന്ന് ഹോണ്ട ബൈക്കുകളുടെ ബ്രാന്റ് അംബാസിഡർ കൂടിയാണ് ഇദ്ദേഹം. കസ്റ്റം മെയ്‍ഡ് ഹോണ്ട സിബിആർ ഇന്റർനാഷണൽ വേർഷനാണ് ഇപ്പോൾ താരത്തിനുള്ളത്.

ഷാഹിദ് കപൂർ
പതിന്നെട്ടാം വയസിൽ തന്നെ ബജാജ് കാലിബറിന്റെ ഉടമയായി തീരാനുള്ള ഭാഗ്യം ഷാഹിദിനുണ്ടായി. ഹാർലി ഡേവിഡ്സൻ ഫാറ്റ് ബോയി, 1690സിസി എൻജിൻ ഘടിപ്പിച്ച കരുത്തുറ്റ ചോപ്പർ സ്റ്റൈൽ ബൈക്ക് എന്നിവയാണിപ്പോൾ താരത്തിന്റെ പക്കലിലുള്ളത്. 65കുതിരശക്തിയും 132എൻഎം ടോർക്കുമാണ് ഈ കരുത്തനുള്ളത്. നിലവിലിതിന് 15.10ലക്ഷം രൂപയാണുള്ളത്.

പ്രിയങ്ക ചോപ്ര
ആറ് ലക്ഷം വിലമതിക്കുന്ന ഹാർലി ഡേവിഡ്സൻ ബൈക്കാണ് പ്രിയങ്കാചോപ്രയ്ക്ക് സ്വന്തമായിട്ടുള്ളത്. സ്വന്തം താല്പര്യത്തിനനുസരിച്ച് പിങ്ക് നിറമാണ് താരം ബൈക്കിനായി തിരഞ്ഞെടുത്തത്.

ശ്രദ്ധ കപൂർ
ഏക് വില്ലൻ എന്ന സിനിമാ ഷൂട്ടിംഗിനിടെയാണ് ശ്രദ്ധ കപൂർ ബൈക്ക് ഓടിക്കാൻ പഠിച്ചതു തന്നെ. ഷൂട്ടിംഗ് സമയത്ത് ബൈക്കിൽ നിന്ന് വീണു പരിക്കുകളും പറ്റിയിരുന്നു. ഈ സിനിമയ്ക്ക് ശേഷമാണ് താരത്തിന് ബൈക്കിനോടുള്ള ഇഷ്ടം തോന്നിയതും ഒരു റോയൽ എൻഫീൽഡ് ബൈക്ക് സ്വന്തമാക്കിയതും.

ഗുൽ പനാഗ്
കടുത്ത ബൈക്ക് പ്രേമിയായ ഗുൽ പനാഗ് ഒരു ലക്ഷം വിലമതിക്കുന്ന റോയൽ എൻഫീൽഡ് ബൈക്കാണ് സ്വന്തമാക്കിയിട്ടുള്ളത്.

വിവേക് ഒബ്രോയി
സൂപ്പർബൈക്കുകളുടെ ആരാധകനായ വിവേക് ഒബ്രോയി രണ്ട് ബൈക്കുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. 49 ലക്ഷം വില വരുന്ന മഞ്ഞനിറത്തിലുള്ള ഡുക്കാട്ടി 1098 ബൈക്കും, 23ലക്ഷത്തിന്റെ യമഹ വി-മാക്സുമാണ് താരത്തിന്റെ പക്കലിലുള്ളത്.

ആർ മാധവൻ
തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ മാധവനും ഒരു ബൈക്ക് ആരാധകനാണ്. താരം ഇതുവരെ ബൈക്ക് ഓടിക്കുന്നതായി അറിവില്ലെങ്കിലും മസിലൻ ബൈക്കുകളുടെ കടുത്താരാധകനാണ്. 24ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ കെ1600 ജിടിഎൽ ബൈക്കാണ് താരത്തിന് സ്വന്തമായിട്ടുള്ളത്.

ഉദയ് ചോപ്ര
എല്ലാ ധൂം ബൈക്കുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ബൈക്കുകൾക്ക് ബെറ്റി, ആനി എന്ന വിളിപ്പേരുകൾ നൽകുകയെന്നതാണ് താരത്തിന്റെ മറ്റൊരു വിനോദം. 16 ലക്ഷത്തിന്റെ സുസുക്കി ജിഎസ്എക്സ്ആർ, 10ലക്ഷത്തിന്റെ സുസുക്കി ബൻഡിറ്റ്, 77,000ത്തിന്റെ സുസുക്കി ജിഎസ്ആർ എന്നിവയാണ് ഉദയ് ചോപ്രയ്ക്ക് സ്വന്തമായിട്ടുള്ളത്.

സെയ്ഫലി ഖാൻ
ഏഴ് ലക്ഷം വിലയുള്ള ഹാർലി ഡേവിഡ്സൻ അയേൺ 883 ബൈക്കാണ് സെയ്ഫലി ഖാൻ സ്വന്തമാക്കിയിട്ടുള്ളത്.

ഫർദീൻ ഖാൻ
നോ എൻട്രി മെ എൻട്രി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയ ഫർദീൻ ഖാൻ 63ലക്ഷത്തിന്റെ കാവസാക്കി സെഡ്സെഡ്ആർ 1200 ബൈക്കാണ് സ്വന്തമാക്കിയിട്ടുള്ളത്.

നെയിൽ നിതിൻ മുകേഷ്
16ലക്ഷം വിലയുള്ള ഡുക്കാട്ടി 848 ആണ് ഈ താരത്തിന് സ്വന്തമായിട്ടുള്ളത്.

ഓഡി ക്യൂ7 ഇനി സുരേഷ് ഗോപിക്ക് സ്വന്തം
നടൻ ജോജുവിന്റെ പുതിയ ഫോഡ് എൻഡവർ

ഫോട്ടോ ഗാലറി
ട്രാക്ക് എഡിഷനില്‍ ഏറെ ശ്രദ്ധ നേടിയ മോഡലാണ് കവസാക്കിയുടെ നിഞ്ച H2R. ഇതിനകം രാജ്യാന്തര തലത്തില്‍ ഒരു വലിയ വിഭാഗം ആരാധകരെ സൃഷ്ടിക്കുന്നതില്‍ വിജയിച്ച നിഞ്ച H2R സൂപ്പര്‍ ബൈക്കിനെ കൂടുതല്‍ കണ്ടറിയാം.


Click it and Unblock the Notifications








