സാഹിസകർക്ക് ആവേശമായി മള്‍ട്ടിസ്ട്രാഡ 1200 എൻഡ്യുറോ ഇന്ത്യയിൽ
ഇറ്റാലിയന്‍ കമ്പനി ഡുകാട്ടിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1200 എൻഡ്യുറോ ഇന്ത്യയിലവതരിച്ചു. സാഹസികരെ ലക്ഷ്യം വെച്ച് ഇന്ത്യയിലെത്തിയ ഈ ബൈക്കിന് ദില്ലി എക്സ്ഷോറൂം 17.44ലക്ഷമാണ് വില. നിലവിൽ മുംബൈ, ദില്ലി, പൂനൈ, ബാഗ്ലൂർ ഔട്ട്‌ലെറ്റുകളിൽ മാത്രമാണ് ഡുക്കാട്ടിയുടെ ഈ പുതിയ ബൈക്ക് ലഭ്യമാക്കിയിട്ടുള്ളത്.
വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്
ഡ്യുക്കാട്ടിയുടെ ക്രോസ്സ് ഓവർ മോട്ടോർസൈക്കിൾ ശ്രേണിയിലെ നാലുബൈക്കുകളിൽ ഒന്നാണിത്. മറ്റ് ബൈക്കുകളേക്കാൾ ഓഫ് റോഡ് ശേഷി കൂറച്ചധികം നൽകിയാണ് 1200 എൻഡ്യുറോയെ ഇറക്കിയിരിക്കുന്നത്. അതിനാൽ സാഹസിക റൈഡിന് കൂടുതൽ ആവേശം പകരുമെന്നതിൽ സംശയമില്ല.

1,198.4സിസി എൽ ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് മള്‍ട്ടിസ്ട്രാഡ എൻഡ്യുറോയെ നിലംതൊടാതെ പറക്കാൻ സഹായിക്കുന്നത്.

160ബിഎച്ച്പിയും 136എൻഎം ടോർക്കും നൽകുന്ന എൻജിനിൽ 6സ്പീഡ് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.

മുന്നിൽ19 ഇഞ്ച് സ്പോക്ക്ഡ് വീൽ, പിന്നിൽ 17 ഇഞ്ച് സ്പോക്ക്ഡ് വീൽ, സെമി ആക്ടീവ് ഇലക്ട്രോണിക് സസ്പെൻഷൻ, 200 എംഎം വീൽട്രാവൽ എന്നീ സവിശേഷതകളാണ് ഈ ബൈക്കിനുള്ളത്.

30 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കാണ് ബൈക്കിനുള്ളത് എന്നതിനാൽ ഒറ്റത്തവണ നിറച്ചാൽ 450 കിലോമീറ്റർ വരെ ബൈക്കിൽ പറക്കാനാകും എന്ന സവിശേഷതകൂടിയുണ്ട്.

സ്പോർട്ട്, ടൂറിങ്, അർബൻ, എൻഡ്യുറൊ എന്നീ നാല് മോഡുകളുള്ള ബൈക്കിന് ഹാന്റ്-ഫ്രീ ഇഗ്നിഷൻ,എൽഇഡി ഹെഡ് ലാമ്പ്, 5 ഇഞ്ച് കളർ ഇൻസ്ട്രമെന്റ് പാനൽ, ക്രൂയിസ് കൺട്രോൾ,കോർണറിംഗ് എബിഎസ് എന്നീ സവിശേഷതകളും അടങ്ങിയിട്ടുണ്ട്.

ബ്ലൂടൂത്തോടുകൂടിയ ഡ്യുക്കാട്ടി മൾട്ടിമീഡിയ സംവിധാനം ഉൾപ്പെടുത്തിയതിനാൽ നിങ്ങളുടെ സ്മാർട്ട് ഫോണിനെ ബൈക്കുമായി ബന്ധിപ്പിക്കാൻ സഹായകമാകും. ഇതുവഴി പാട്ടാസ്വദിക്കാനും, ഫോൺ ചെയ്യാനും, റൈഡിംഗ് ഡാറ്റകൾ രേഖപ്പെടുത്താനും സാധിക്കും.

ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ


Click it and Unblock the Notifications








