ഹാർലി ഡേവിഡ്സൺ 1200 കസ്റ്റം ഇന്ത്യൻ വിപണിയിൽ
ഹാർലി ഡേവിഡ്സൺ 1200 കസ്റ്റം എന്ന പേരിൽ വിപണിയിൽ ഒരു പുതിയ ബൈക്ക് ഇറക്കിയിരിക്കുകയാണ്. 8.9ലക്ഷമാണ് ഈ ക്രൂസർ മോട്ടോർ സൈക്കിളിന്റെ ദില്ലി എക്സ്ഷോറൂം വില. ഇക്കോല്ലമിറക്കുന്ന സ്പോർസ്റ്റർ റേഞ്ചിൽ പെട്ട ആദ്യ വാഹനമാണിത്. കൂടുതൽ വായിക്കാൻ താഴെ താളുകളിലേക്ക് പോകൂ.

എൻജിൻ
1,202സിസി എയർകൂൾഡ് ഇവലൂഷൻ എൻജിനാണ് നൽകിയിരിക്കുന്നത്. ഇലക്ട്രോണിക് സീക്വൻഷ്യൽ പോർട്ട് ഫ്യുവൽ ഇഞ്ചെക്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

ഗിയർബോക്സ്
5സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിരിക്കുന്നു കൂടാതെ 96എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു.

ഭാരം
ഈ ബൈക്കിന്റെ ഭാരം 268കിലോഗ്രാം മാത്രമാണ്. മറ്റുള്ള ഹാർലി ഡേവിഡ്സൺ മോഡലുകളെ അപേക്ഷിച്ച് വളരെ കുറവാണിത്.

അടുത്തിടെയാണ് കമ്പനി സൂപ്പർലോ ക്രൂസറിന്റെ വില്പന നിർത്തിവെച്ചത്. ഇതേ സൂപ്പർലോ ലേഔട്ടാണ് 1200 കസ്റ്റം ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.യുവ തലമുറയെ ആകർഷിക്കാന്‍ ചില മോഡേൺ എലമെന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോർട്ടി-എയിറ്റ്, അയേൺ 883 സ്പോർസ്റ്റർ റേഞ്ചികൾക്കൊപ്പമായിരിക്കും ഇത് വിൽക്കപ്പെടുക.

സികെഡി(Completely Knocked Down) വഴിയായിരിക്കും ഈ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കുക. എന്നാൽ കമ്പനി ഈ വാഹനത്തെ ഓട്ടോഎക്സപോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കില്ല.


Click it and Unblock the Notifications








