ഹാർലി ഡേവിഡ്സണിന് പൊള്ളുന്ന വില
ഇന്ത്യൻ വിപണിയിൽ വിൽപനയിലുള്ള എല്ലാ ഹാർലി ഡേവിഡ്സൺ മോഡലുകൾക്കും വില വർധിപ്പിച്ചു. അടുത്തക്കാലത്ത് എല്ലാ വാഹനനിർമ്മാതാക്കളും വില വർധനവ് ഏർപ്പെടുത്തിരുന്നു. നിർമ്മാണ ചിലവേറിയതാണ് വില വർധനവിനുള്ള കാരണമെന്നവർ വ്യക്തമാക്കുന്നു.
1,500 മുതൽ 30,000 രൂപ വരെയാണ് ഹാർലി ഡേവിഡ്സൺ മോഡലുകളക്ക് വില വർധിപ്പിച്ചത്. 12 മോഡലുകൾ മാത്രമായിരിക്കും ഇക്കൊല്ലം ഇന്ത്യൻ വിപണിയിൽ വിൽക്കപ്പെടുക.
ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ പുതുക്കിയ വില വിവരങ്ങള്‍ വരും സ്ളൈഡുകളിൽ കാണാം

പുതുക്കിയ ദില്ലി എക്സ് ഷോറൂം വില
- ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750- 4.52 ലക്ഷം
- ഹാർലി ഡേവിഡ്സൺ അയേൺ 883- 7.37 ലക്ഷം
- ഹാർലി ഡേവിഡ്സൺ ഫോർട്ടി-എയ്റ്റ് - 9.12 ലക്ഷം
- ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് ബോബ് - 10.64 ലക്ഷം
- ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോബ് -13.05 ലക്ഷം
- ഹാർലി ഡേവിഡ്സൺ ഫാറ്റ് ബോയ് - 15.15 ലക്ഷം
- ഹാർലി ഡേവിഡ്സൺ ബ്രേക്ക് ഔട്ട് - 16.40 ലക്ഷം
- ഹാർലി ഡേവിഡ്സൺ ഹെരിറ്റേജ് സോഫ്റ്റെയിൽ ക്ളാസ്സിക് - 16.60 ലക്ഷം
- ഹാർലി ഡേവിഡ്സൺ നൈറ്റ് റോഡ് 21.92 ലക്ഷം
- ഹാർലി ഡേവിഡ്സൺ റോഡ് കിങ് - 25 ലക്ഷം
- ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് ഗ്ളൈഡ് സ്പെഷൽ-29.76 ലക്ഷം
- ഹാർലി ഡേവിഡ്സൺ സിവിഒ ലിമിറ്റഡ് 49.57ലക്ഷം

പുതുക്കിയ ദില്ലി എക്സ് ഷോറൂം വില

പുതുക്കിയ ദില്ലി എക്സ് ഷോറൂം വില

പുതുക്കിയ ദില്ലി എക്സ് ഷോറൂം വില

സ്ട്രീറ്റ് 750, അയേൺ 883, ഫോർട്ടി-എയ്റ്റ്, സ്ട്രീറ്റ് ബോബ്, ഫാറ്റ് ബോബ് മോട്ടോർ സൈക്കുളുകൾ പുതുക്കി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഡാർക്ക് കസ്റ്റം സെക്ഷനിൽ കൂടുതൽ ശ്രദ്ധയാകർഷിച്ച മോഡലുകളായിരുന്നു ഇവ.

ഹാർലി ഡേവിഡ്സൺ സൂപ്പർ ലോ ക്രുയിസർ ഇത്തവണ ഇന്ത്യൻ മാർക്കറ്റിൽ എത്തിക്കുന്നില്ല.

ദില്ലിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ കൂടുതൽ പുതിയ ക്രുയിസുകൾ പ്രദർശിപ്പിക്കുന്നതായിരിക്കും.


Click it and Unblock the Notifications








