ഇന്ത്യയിൽ മരണപ്പെടുന്നവർ കൂടുതലും ബൈക്ക് യാത്രക്കാർ; ഹെൽമെറ്റ് രക്ഷയാകുമെങ്കിൽ എന്തിന് മടിക്കണം?
അപകടങ്ങളിൽ ഇന്ത്യയിൽ മരണപ്പെടുന്നവർ കൂടുതലും ബൈക്കുയാത്രക്കാർ ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോർട്ട്.
ഐക്യരാഷ്ട്ര സഭയുടെ പഠന റിപ്പോർട്ടിൽ ഗുണനിലവാരം മെച്ചപ്പെട്ട ഹെൽമെറ്റുകൾ ഉപയോഗിച്ചാൽ ഇന്ത്യയിൽ സംഭവിക്കുന്ന പത്തിൽ നാല് ബൈക്ക് അപകടങ്ങളിലും മരണം ഒഴിവാക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുന്നു. ഇതുമുഖേന ഓരൊ വർഷവും 15,000ത്തോളം ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നാണ് പഠന റിപ്പോർട്ട് വെളിവാക്കുന്നത്.

ഇരുചക്ര വാഹന അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയിരിക്കുന്ന നാടാണ് ഇന്ത്യ. കഴിഞ്ഞവർഷം ബൈക്ക് അപകടങ്ങളിൽ 36,800 പേർ മരിക്കുകയും 93,400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ബൈക്ക് അപകടകങ്ങളാണ് ഏറിയതെന്നും പഠനം വ്യക്തമാക്കുന്നു.

മാത്രമല്ല കാർ അപകടകങ്ങളേക്കാൾ 26 ശതമാനം മരണം സംഭവിക്കാനുള്ള സാധ്യതയും ബൈക്ക് അപകടങ്ങൾക്കാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഹെൽമെറ്റ് സ്റ്റഡി വ്യക്തമാക്കുന്നത്. എന്നാൽ സുരക്ഷ ഉറപ്പാക്കുന്ന ഹെൽമെറ്റുകൾ ധരിച്ചാൽ മരണസാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.

മരണനിരക്ക് 42 ശതമാനത്തോളം കുറയ്ക്കാനും 69 ശതമാനത്തോളം പരിക്കുകൾ ഒഴിവാക്കാനും ഹെൽമെറ്റ് ധരിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനം തെളിയിച്ചുക്കഴിഞ്ഞു.

2008 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിൽ ലോകത്തെമ്പാടും 34 ലക്ഷത്തോളം മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് കണക്കുകൂട്ടലുകൾ.

ഈ സാഹചര്യത്തിൽ ശരിയായിട്ടുള്ള ഹെൽമെറ്റ് ധരിക്കുകയാണെങ്കിൽ 14 ലക്ഷത്തോളം മരണം ഒഴിവാക്കാനാകും എന്ന മുന്നറിയിപ്പാണ് പഠനം നൽകുന്നത്.

ഇന്ത്യയിലെ ഭൂരിഭാഗം മധ്യവർഗക്കാരും പ്രധാനമായും ബൈക്കുകളേയാണ് ആശ്രയിക്കുന്നത്. അതിനാൽ ഇതിനെങ്ങനെ കൂടുതൽ സുരക്ഷിതമായ യാത്രാമാർഗമാക്കി മാറ്റാൻ സാധിക്കുമെന്നാണ് പഠനം ലക്ഷ്യമിടുന്നത്.

ഉന്നത ഗുണനിലവാരമുള്ളതും അതെസമയം സുരക്ഷാ മാനദണ്ഢങ്ങൾ പാലിക്കുന്ന ഹെൽമെറ്റ് ഉപയോഗിക്കുകയാണെങ്കിൽ 90 ശതമാനത്തോളം അപകടങ്ങളിലും മരണം ഒഴിവാക്കാൻ സാധിക്കും.

പൊട്ടിപൊളിഞ്ഞാലുമെന്താ ഈ റോഡ് സ്വയം നന്നാകും; ഓരോ കണ്ടുപിടുത്തങ്ങളെ
കുട്ടികളെ കാറിനകത്തിട്ടുപോയാൽ ഇനി എട്ടിന്റെ പണികിട്ടും


Click it and Unblock the Notifications








