മൂന്ന് പുത്തൻ ബൈക്കുകളുമായി ഹീറോ മോട്ടോർകോപ്
ലോകത്തിലെ മുൻനിര മോട്ടോർസൈക്കിൾ നിർമാതാവായ ഹീറോ മോട്ടോർകോപ്പ് ഡോൺ ശ്രേണിയിൽ പുതിയ മൂന്ന് ബൈക്കുകളുമായി എത്തുന്നു. യൂടൂബ് വീഡിയോ വഴിയാണ് മൂന്ന് പുത്തൻ ബൈക്കുകളുടേയും ചിത്രങ്ങൾ പുറത്തിറങ്ങിയിരിക്കുന്നത്.
നിലവിൽ 100സിസി എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ള ബൈക്കാണ് ഇന്ത്യയിൽ വില്പനയിലുള്ളത്. വിദേശത്ത് 100സിസിക്കൊപ്പം 125സിസി ഡോണും വില്പനയിൽ തുടരുന്നു. അതുകൊണ്ടുതന്നെ പുത്തൻ എൻജിൻ ഓപ്ഷനിൽ ബൈക്കുകൾ എത്തുന്നതോടെ കമ്മ്യൂട്ടർ സെഗ്മെന്റിൽ ഒരു ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഹീറോ.

ഡോൺ സീരീസിൽ 100സിസി, 125സിസി, 150സിസി എന്നീ മൂന്ന് ബൈക്കുകളെ അവതിരപ്പിക്കുന്നു എന്ന ടീസറാണ് പുറത്ത് വിട്ടിട്ടുള്ളത്.

പുത്തൻ എൻജികൾക്കൊപ്പം ഡിസൈനിലും അല്പസ്വല്പം മാറ്റങ്ങൾ വരുത്തിയാണ് മൂന്ന് മോഡലുകളും അവതരിച്ചിട്ടുള്ളത്. പുതിയ ഡോൺ 100 മോഡലിൽ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെടുത്തിയ എൻജിനും വലുപ്പമേറിയ സീറ്റുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

മാത്രമല്ല ഡോൺ 100 മോഡലിന് പിന്നിലായി ലഗേജുകൾ കൊള്ളിക്കാൻ വീതികൂടിയൊരു കാരിയറും നൽകിയിട്ടുണ്ട്. പുതിയ ഇൻസ്ട്രുമെന്റ് കൺസോളും ഫൂട്ട് റെസ്റ്റുമാണ് ഇതിലെ മറ്റ് പുത്തൻ ഫീച്ചറുകൾ.

ഡോൺ 100സിസിയിലുള്ളതുപോലുള്ള വലുപ്പമേറിയ സീറ്റും റിയർ കാരിയറും 125സിസി മോഡലിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇൻസ്ട്രുമെന്റ് കൺസോൾ 100സിസിയിലേതിൽ നിന്നും വ്യത്യസമാണ്. കൂടാതെ മൊത്തമായും ബ്ലാക്ക് തീമിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്.

കരുത്തേറിയ 150സിസി മോഡലിലും നീളം കൂടിയ സീറ്റ്, റിയർ കാരിയർ, ഫൂട്ട് റെസ്റ്റ് എന്നീ സവിശേഷതകൾ ഉണ്ട്.

എന്നാൽ ഇൻസ്ട്രുമെന്റ് കൺസോളിൽ ടാക്കോമീറ്റർ, ഫ്യുവൽ ഗേജ് എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മോഡലിനും ബ്ലാക്ക് തീമാണ് നൽകിയിരിക്കുന്നത്.

വരാനിരിക്കുന്ന ഏതെങ്കിലും ഉത്സവക്കാലത്തോടനുബന്ധിച്ച് ഈ മൂന്ന് ബൈക്കുകളും വിപണിയിലവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് ഹീറോ.

വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാലും താങ്ങാൻ കഴിയുന്ന വില നിരക്കിലായിരിക്കും ബൈക്കുകൾ എത്തുക എന്നു പ്രതീക്ഷിക്കാം.

വെസ്പയുടെ കരുത്തൻ സ്കൂട്ടർ ഇന്ത്യയിലേക്ക്
ഇന്ത്യൻ സ്കൂട്ടർ സെഗ്മെന്റിലെ മൈലേജ് ചാമ്പ്യന്മാർ


Click it and Unblock the Notifications








