സ്പ്ലെന്റർ ഐസ്മാർടിലൂടെ പുതുയുഗം കുറിച്ച് ഹീറോ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിർമാതാവായ ഹീറോ മോട്ടോ കോർപ് പുതിയ സ്‌പ്ലെന്റർ ഐസ്മാർട് 110 മോട്ടോർ സൈക്കിളിനെ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം 53,300 രൂപയാണ് ഈ കമ്മ്യൂട്ടർ ബൈക്കിന്റെ വില.
ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ
ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഐസ്മാർട് 110ന്റെ ആദ്യ പ്രദർശനം. രാജസ്ഥാനിലെ പ്ലാന്റിൽ വച്ച് ഹീറോ സ്വന്തമായി വികസിപ്പിച്ച ബൈക്കാണിത്.

ഹീറോ സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഐഡിൽ സ്റ്റാർട് സ്റ്റോപ് സിസ്റ്റം' അഥവാ 'ഐ ത്രീ എസ് ' എന്ന പുത്തൻ സാങ്കേതികതയാണ് ഈ ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ സാങ്കേതികത ഉള്ളതിനാൽ ബൈക്ക് ഏതാണ്ട്10 സെക്കന്റോളം ന്യൂട്രൽ ഗിയറിൽ തുടരുകയാണെങ്കിൽ എൻജിൻ താനെ ഓഫാവുകയും ക്ലച്ച് അമർത്തുന്നതോടെ എൻജിൻ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യും.

ബൈക്ക് പ്രവർത്തിക്കാതിരിക്കുമ്പോൾ എൻജിൻ തനിയെ നിലയ്ക്കുന്നതു മൂലം കൂടുതൽ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

നിലവിലുള്ള സ്‌പ്ലെന്ററിൽ നിന്ന് കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് പുത്തൻ ഐസ്മാർടിന്റെ രൂപകല്പന ചെയ്തിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ കരുത്തുറ്റ 110സിസി എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 9.2 ബിഎച്ച്പിയും 9എൻഎം ടോർക്കുമാണ് എൻജിൻ ഉല്പാദിപ്പിക്കുന്നത്.

4സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള ഈ എൻജിൻ BS-IV എമിഷൻ നോം പാലിക്കുന്നതാണ്.

യുവതലമുറയെ ആകർഷിക്കുന്നതിന് വേണ്ടി ഗ്രാഫിക്സും പുത്തൻ രൂപകല്പനയിലുള്ള ടെയിൽ ലാമ്പും ഗ്രാബ് റെയിലും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ബൈക്കിനെ എത്തിച്ചിരിക്കുന്നത്.

പുതുക്കിയ ഹെഡ്‌ലാമ്പിൽ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എക്സ്സോസ്റ്റിന്റെ അറ്റത്തായി ക്രോം ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതും പുതമയാണ്.

സിൽവർ-ബ്ലാക്ക്, റെഡ്-ബ്ലാക്ക്, ബ്ല്യൂ-ബ്ലാക്ക്, സ്പോർട്സ് റെഡ് എന്നീ നാല് വ്യത്യസ്ത കളറുകളിലാണ് സ്‌പ്ലെന്റർ ഐസ്മാർട് എത്തിയിട്ടുള്ളത്.

ഹോണ്ട ലിവൊ, യമഹ സല്യൂട്ടൊ ആർ എക്സ്, ടി വി എസ് വിക്ടർ 110 എന്നിവരാണ് സ്‌പ്ലെന്റർ ഐസ്മാർടിന് എതിരാളികളായി തീരുക.

ഹീറോ സ്‌പ്ലെന്റർ ഐസ്മാർട് എക്സ്ഷോറൂം വിലകൾ
ദില്ലി-53,300രൂപ
മുംബൈ-53,100രൂപ
ബാംഗ്ലൂർ-53,800രൂപ

ഹീറോ സ്‌പ്ലെന്റർ ഐസ്മാർട് എക്സ്ഷോറൂം വിലകൾ
ചെന്നൈ-53,700രൂപ
കൊൽക്കത്ത-54,200രൂപ
ഹൈദരാബാദ്- 54,100രൂപ


Click it and Unblock the Notifications








