ഹീറോ സ്‌പ്ലെന്റർ ഐസ്മാർട് 100 പിൻവാങ്ങി...
ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹനനിർമാതാവായ ഹീറോ മോട്ടോർകോപ് കമ്മ്യൂട്ടർ സെഗ്മെന്റിൽ ഇറക്കിയ 100സിസി സ്‌പ്ലെന്റർ ഐസ്മാർട് മോട്ടോർസൈക്കിളിന്റെ നിർമാണം നിർത്തിവെച്ചു.
മൈലേജ് ചാമ്പ്യൻ സ്‌പ്ലെന്റർ കൂടുതൽ കരുത്തോടെ
സ്‌പ്ലെന്റർ എന്ന നാമത്തിൽ ഹീറോ വിറ്റഴിക്കുന്ന അഞ്ച് ബൈക്കുകളിൽ ഒന്നാണിത്. 2014ലായിരുന്നു ഈ ബൈക്കിനെ വിപണിയിലവതരിപ്പിച്ചത്.

അടുത്ത മാസം സ്‌പ്ലെന്റർ ഐസ്മാർടിന്റെ110സിസി വേരിയന്റിനെ വിപണിയിലെത്തിക്കുന്നതിനോട് അനുബന്ധിച്ചാണ് ഈ പിൻവലിക്കൽ എന്ന് ഹീറോ അറിയിച്ചു.

8.2ബിഎച്ച്പിയും 8.05എൻഎം ടോർക്കും നൽകുന്ന 97.2സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്.

ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഹീറോയുടെ i3s എന്ന സാങ്കേതികതയാണ് സ്‌പ്ലെന്റർ ഐസ്മാർടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലിറ്ററിന് 102 കിലോമീറ്റർ എന്ന ഉയർന്ന മൈലേജ് കൈവരിക്കാൻ ഐസ്മാർടിന് സഹാകമാകുന്നതും ഈ സാങ്കേതികതയാണ്.

വാഹനം പ്രവർത്തിക്കാതിരിക്കുമ്പോൾ സ്വയം ഓഫാവുകയും ക്ലച്ച് അമർത്തുമ്പോൾ താനെ ഓണാകുന്നതും ഈ ബൈക്കിന്റെ മറ്റൊരു സവിശേഷതയാണ്.

പുതിയ എൻജിനും പുതിയ രൂപകല്പനയിലുമെത്തുന്ന സ്‌പ്ലെന്റർ ഐസ്മാർട് 110 സിസിയാണ് ഈ ബൈക്കിന് പകരമായി എത്തുന്നത്.

ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു ഐസ്മാർട് 110 ന്റെ ആദ്യ പ്രദർശനം നടത്തിയത്.

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...

വിപണിപിടിക്കാൻ സ്കൂട്ടർ ബൈക്കെന്ന വിശേഷണമുള്ള അപ്രീലിയ


Click it and Unblock the Notifications








