ഹീറോയുടെ അടുത്ത ലക്ഷ്യം എക്സ്ട്രീം 200സിസി ബൈക്ക്
ഇന്ത്യയിലെ മുൻനിര ഇരുചക്രവാഹന നിർമാതാവായ ഹീറോ നേക്കഡ് സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ പുതിയൊരുവതാരവുമായി എത്തുന്നു. 2016 ഓട്ടോഎക്സ്പോയിൽ അവതരിപ്പിച്ച ഹീറോ എക്സ്ട്രീം 200എസ് കൺസ്പെറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബൈക്കിന്റെ നിർമാണം നടത്തുന്നത്.
യുവതലമുറയ്ക്കായി ബജാജിന്റെ മനംകവരുന്ന ബൈക്കുകൾ
പുതിയ സ്പ്ലെന്റർ ഐസ്മാർട് 110 ബൈക്കിന്റെ ലോഞ്ച് വേളയിൽ പുതിയൊരു 200സിസി ബൈക്കിനെ നേക്കഡ് സ്പോർട്സ് സെഗ്മെന്റിലേക്ക് ഉൾപ്പെടുത്തുന്ന കാര്യം ഹീറോ മോട്ടോകോർപ് ഗ്ലോബൽ പ്രോഡക്ട് പ്ലാനിംഗ് ഹെഡായ മാലോ ലെ മാസൺ വ്യക്തമാക്കിയിരുന്നു. നേക്കഡ് സ്പോർട്സ് സെഗ്മെന്റിലെത്തിക്കുന്ന ഈ ബൈക്കാണ് ഹീറോയുടെ അടുത്ത ലക്ഷ്യം.

ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എക്സ്ട്രീം 200എസിന് കരുത്തേകാൻ 18.5ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന ലിക്വിഡ് കൂൾഡ് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.

ഈ 200സിസി എൻജിനൊപ്പം 5 സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

എൻജിൻ തണുപ്പിക്കാനായി ബൈക്കിന്റെ ഫ്രണ്ട് കൗളിലും ഫ്യുവൽ ടാങ്കിലും ബെല്ലി പാനിലും എയർവെന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുന്നിൽ ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കൂം ഇരുചക്രങ്ങളിലുമായി ഡിസ്ക് ബ്രേക്കുകളുമാണ് നൽകിയിട്ടുള്ളത്.

കൂടാതെ മൾട്ടി സ്പോക്ക് അലോയ് വീലുകളാണ് ബൈക്കിൽ ഉപയോഗിച്ചിട്ടുള്ളത്.

ബജാജ് പൾസർ, കെടിഎം ഡ്യൂക്ക് 200, ടിവിഎസ് അപ്പാച്ചി 200 4വി എന്നീ ബൈക്കുകളേയായിരിക്കും എതിരിടേണ്ടി വരിക.

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ

ആരും കൊതിക്കുന്ന 2ലക്ഷത്തിന് താഴെയുള്ള സൂപ്പർ ബൈക്കുകൾ


Click it and Unblock the Notifications








