ഹോണ്ടയുടെ പുത്തൻ 150സിസി സ്കൂട്ടർ വരവായി

Written By:

ജാപ്പനീസ് ടുവീലർ നിർമാതാവായ ഹോണ്ട നിരവധി ബൈക്കുകളും സ്കൂട്ടറുകളും ഇതിനകം തന്നെ വിപണിയിലെത്തിച്ചിട്ടുണ്ട്. ഈ ബ്രാന്റിലുള്ള കസ്റ്റമറുടെ താല്പര്യംവർധിപ്പിക്കാനായി പുതുപുത്തൻ മോഡലുകളുടെ നീണ്ടനിര തന്നെ ഈ കമ്പനി ഒരുക്കിയിട്ടുണ്ട്.

ഹോണ്ടയുടെ പുതിയ 150സിസി സ്കൂട്ടർ ഇപ്പോൾ ഓട്ടോ എക്സ്പോയിലെ പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെയായിരിക്കും ഇതിന്റെ വിപണിയിലേക്കുള്ള വരവ്. ആഗോള തലത്തിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന പിസിഎക്സ് 150 സ്കൂട്ടർ 2014ലെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു.

ഹോണ്ട
 

ന്യൂഇയർ വേളയിൽ ഹോണ്ട തങ്ങളുടെ ആരാധകരെ 'ഹാപ്പി നാവി ഇയർ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകൾ വൈറലായതാണ്. ഈ 150സിസി സ്കൂട്ടറിന് നാവിയെന്ന് പേരിടാനുള്ള സാധ്യതയുണ്ട്.

ഈ പുതിയ സ്കൂട്ടറിനായി നിർമിച്ച എല്ലാ എൻജിനുകളും ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

നിലവിൽ വെസ്പയുടെ 150സിസി സ്കൂട്ടർ മാത്രമെ ഇന്ത്യൻ വിപണിയിൽ ഉള്ളൂ. വിഎക്സ്എൽ 150, എസ്എക്സ്എൽ 150 മോഡലുകളാണവ. ഹോണ്ടയുടെ ഈ പുതിയ സ്കൂട്ടർ ഇവയ്ക്കൊരു വെല്ലുവിളിയാകാനുള്ള സാധ്യതയുണ്ട്.

150സിസി സ്കൂട്ടറിന്റെ ഡിസൈനും അവ സംബന്ധിച്ചുള്ള വിവരങ്ങളും ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.ഹോണ്ടയുടെ മറ്റ് ചില സ്കൂട്ടറുകളും ബൈക്കുകളും ഇതോടൊപ്പം പ്രദർശിപ്പിക്കുന്നതായിരിക്കും.

കൂടുതല്‍... #ഹോണ്ട #honda
English summary
Honda 150cc Scooter Could Debut At 2016 Auto Expo
Story first published: Tuesday, January 19, 2016, 18:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark