ഹോണ്ട സിബി യൂനികോൺ 160 മോഡലുകൾ പിൻവലിക്കുന്നു..
ഹോണ്ട സിബി യൂനികോൺ 160 മോഡലുകളെ വില്പന കുറഞ്ഞതിന്റെ പേരിൽ വിപണിയിൽ നിന്നും പിൻവലിക്കുന്നു
ജാപ്പനീസ് ഇരുചക്ര വാഹനനിർമാതാവായ ഹോണ്ട സിബി യൂനികോൺ 160 മോഡലിനെ വിപണിയിൽ നിന്നും പിൻവലിക്കുന്നു. ഹോണ്ട ഇന്ത്യയിൽ ബൈക്കുകളുടെ നീണ്ടനിര തന്നെ ഒരുക്കിയിട്ടുണ്ടെങ്കിലും സിബി യൂനികോൺ 150,160 എന്നീ രണ്ട് മോഡലുകളാണ് മാത്രമാണ് ഇന്ത്യയിലുള്ളത്.

നിർഭാഗ്യമെന്നു പറയാം സിബി യൂനികോൺ 160 മോഡലുകൾക്ക് ഇന്ത്യയിൽ പ്രതീക്ഷിച്ച വില്പന നേടാൻ സാധിച്ചില്ല. ഇക്കാരണത്താൽ വിപണിയിൽ നിന്നും പിൻവലിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുകയാണ് ഹോണ്ട.

2016 ഓക്ടോബർ മാസം ഈ മോഡലിന്റെ 26 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ഇതും പിൻവലിക്കാനുള്ള ഒരു കാരണമായി കണക്കാക്കാം.

ദില്ലി എക്സ്ഷോറൂം 75,184 രൂപയ്ക്കാണ് ഹോണ്ട സിബി യൂനികോൺ 160 മോഡലിനെ വിപണിയിലെത്തിച്ചത്.

യൂനികോൺ 160 മോഡലിന്റെ വില്പന ഇടിവുമൂലം 2004-ൽ ഇന്ത്യയിലെത്തിച്ച യൂനികോൺ 150 മോഡലിനെ ദില്ലി എക്സ്ഷോറൂം 69,476രൂപയ്ക്ക് റീലോഞ്ച് ചെയ്തു.

വില്പനയിൽ യൂനികോൺ 160 മോഡലിനെ മറികടക്കാൻ 150ക്ക് സാധിച്ചു. വില്പനയിൽ മികവുപുലർത്താത്ത മോഡലിന്റെ വില്പന തുടരുന്നതിൽ കാര്യമില്ലെന്നു വച്ചായിരിക്കും സിബി യൂനികോൺ 160 മോഡലുകളെ പിൻവലിക്കുന്നത്.

വെസ്പ സ്കൂട്ടറുകളെ കടത്തിവെട്ടി അപ്രീലിയ ഇന്ത്യയിലെ നം.1 പ്യാജിയോ ബ്രാന്റ്
ബൈക്കിനേയും വെല്ലുന്ന ഞെട്ടിക്കുന്ന വിലയ്ക്ക് ഹീറോ ഇലക്ട്രിക് സൈക്കിളുകൾ ഇന്ത്യയിൽ


Click it and Unblock the Notifications








