സെൽഫ് സ്റ്റാർട്ട് പ്രത്യേകതയോടെ പുത്തൻ ഹോണ്ട ബൈക്ക്
ജാപ്പനീസ് നിർമാതാവായ ഹോണ്ടയുടെ ജനപ്രിയ വാഹനം സിഡി110 ഡ്രീമിന്റെ പുതിയ ഡീലക്സ് വേർഷൻ ഇന്ത്യൻ വിപണിയിൽ എത്തിച്ചേർന്നു. 2016 ദില്ലി ഓട്ടോഎക്സ്പോയിലാണ് ഹോണ്ട ആദ്യമായി ഈ ബൈക്കിനെ അവതരിപ്പിക്കുന്നത്.
സാഹസികർക്കായി ഹോണ്ട ട്രൂ ഓഫ് റോഡർ ബൈക്ക്
നിലവിലുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി സെൽഫ് സ്റ്റാർട് സിസ്റ്റവും പുതിയ ഗ്രാഫിക്സുമാണ് ഈ വേരിയന്റിന്റെ പ്രത്യേകത. 46,1957 രൂപയാണ് ഈ ഡീലക്സ് വേരിയന്റിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മൊത്തത്തിൽ നാല് വ്യത്യസ്ത കളറുകളിലാണ് ലഭ്യമാവുന്നത്.

8.25 ബിഎച്ച്പി കരുത്തും 8.63 ടോർക്കുമുള്ള110സിസി എയർകൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഡ്രീം ഡീലക്സിന് കരുത്തേകുന്നത്.

4സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയ ഈ എൻജിൻ 74km/l മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

179എംഎം ഗ്രൗണ്ട് ക്ലിയറൻസ്, വിസ്താരമേറിയ വീൽ ബേസ്, സുഖകരമായ റൈഡിന് ചേർന്ന വലുപ്പമേറിയ സീറ്റുകൾ, ട്യൂബ്‌ലെസ് ടയറുകൾ, മെയിന്റനൻസ് ഫ്രീ ബാറ്ററി എന്നീ സവിശേഷതകളോടെയാണ് സിഡി 110 ഡ്രീം എത്തുന്നത്.

പഴയ അതെ ഡ്രീം മോട്ടോർസൈക്കിൾ തന്നെയാണ് ഈ പുത്തൻ ഡീലക്സ് പതിപ്പെങ്കിലും പുതിയ ഗ്രാഫിക്സ്, ഇലക്ട്രിക് സ്റ്റാർട് എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയെന്നുള്ള വ്യത്യാസമാത്രമാണുള്ളത്.

യുവതലമുറയുടെ മനം കവരും ഹോണ്ട നാവി
ഹോണ്ടയുടെ പുത്തൻ 150സിസി സ്കൂട്ടർ വരവായി


Click it and Unblock the Notifications








