നിറം മാറി ഡിയോ വിപണിയിൽ
2002ല്‍ വിപണിയിൽ എത്തി വളരെപ്പെട്ടന്ന് ജനപ്രീതി നേടിയ ഹോണ്ടയുടെ ഡിയോ പുതിയ വർണഭംഗിയോടെ വിപണിയിലവതരിച്ചു. ഇന്ത്യയിൽ ഡിയോയുടെ വില്പന പത്ത് ലക്ഷം കവിഞ്ഞിരിക്കുന്ന അവസരത്തിലാണ് 3ഡി എംബ്ലത്തോടുകൂടിയ മാറ്റ് ആക്സിസ് ഗ്രേ നിറത്തിലുള്ള ഡിയോയെ എത്തിച്ചിരിക്കുന്നത്.
സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ
വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഹോണ്ട വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി എക്സ്ഷോറൂം വില 48,264 രൂപയാണ് പുതിയ മോഡലിന്റെ വില.

ഹോണ്ട ഈവർഷം അവതരിപ്പിക്കുന്ന ആറാമത്തെ പുതിയ മോഡലാണ് ഈ നവീകരിച്ച ഡിയോ.

മാറ്റ് ആക്സിസ് ഗ്രേ കൂടാതെ നിലവിലുള്ള കാന്‍ഡി പാം ഗ്രീന്‍, ജാസ്സി ബ്ലൂ മെറ്റാലിക്, ബ്ലാക്, സ്‌പോര്‍ട്‌സ് റെഡ് എന്നീ നിറങ്ങളിലും ഡിയോ ലഭ്യമാണ്.

പുതുവർണവും പ്രീമിയം ലുക്കുള്ള ത്രിമാന ചിഹ്നവും ഉൾപ്പെടുത്തിയതോടെ ഡിയോ കൂടുതൽ ആകർഷകമായി. ഹോണ്ട ഈ നവീകരിച്ച മോഡലിൽ കാര്യമായ സാങ്കേതിക വ്യത്യാസങ്ങളൊന്നും വരുത്തിയിട്ടില്ല.

അതെ 109.2സിസി സിങ്കിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ഡിയോയ്ക്ക് കരുത്തേകുന്നത്. 8ബിഎച്ച്പിയും 8.77എൻഎം ടോർക്കുമാണ് ഡിയോക്കുള്ളത്.

വി-മാറ്റിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 83 കിലോമീറ്ററാണ് ഉയർന്ന വേഗത.

പതിനാല് കൊല്ലത്തോളമായി വിപണിയിൽ എത്തിയതെങ്കിലും ഇന്നും വിൽപ്പനയിൽ മുന്നേറുന്ന സ്കൂട്ടറുകൾക്ക് ഒപ്പമാണ് ഡിയോയുടെ സ്ഥാനം.

നിലവിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്യുന്ന മോഡലും ഡിയോ ആണ്.

ശ്രീലങ്ക, മെക്സികോ, കൊളംബിയ, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഡിയോ കയറ്റുമതി ചെയ്യുന്നുണ്ട്.

സ്ത്രീകൾക്കായി ടിവിഎസിന്റെ പുത്തൻ സ്‌കൂട്ടി പെപ്

യമഹയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടർ വിപണിയിൽ


Click it and Unblock the Notifications








