കൂടുതൽ പുതുമയുമായി ഹോണ്ട ഡ്രീം നിയോ എത്തി
പുതിയ 110സിസി മോട്ടോർസൈക്കളിൾ ഡ്രീം നിയോയുമായി എത്തിയിരിക്കുകയാണ് ഹോണ്ട. 2013ലായിരുന്നു ആദ്യമായി ഈ ബൈക്കുളെ വിപണിയിൽ അവതരിപ്പിച്ചത്. വിലയിൽ മാറ്റമൊന്നുമില്ലാതെ അല്പംചില മിനുക്കുപണികളോടെയാണ് വീണ്ടുമെത്തിയിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം വില 49,070 രൂപയാണിതിന്റെ വില.
എൻഫീൽഡിനെ എതിരിടാൻ പുതിയ ബൈക്കുകളുമായി ബജാജ്
2016ദില്ലി ഓട്ടോഎക്സ്പോയിൽ ഈ പുതുക്കിയ മോഡലിനെ അവതരിപ്പിച്ചിരുന്നു. ജപ്പാൻ നിർമാതാവിൽ നിന്നുള്ള അഞ്ചാമത്തെ മോഡലാണിത്.

പുത്തൻ ഗ്രാഫിക്സിലും നിറങ്ങളുമാണ് ഡ്രീം നിയോയ്ക്ക് നൽകിയിരിക്കുന്നത്. ബ്ലാക്കിൽ ബ്ലൂ സ്‍ട്രൈപ്പോടുകൂടിയത്, ഇംപീരിയൽ റെഡ് മെറ്റാലിക്, ഗെനി ഗ്രെ മെറ്റാലിക് എന്നിവയാണ് പുത്തൻ നിറങ്ങൾ.

നിലവിലെ ബ്ലാക്കിൽ റെഡ് സ്‌ട്രൈപ്പോട് കൂടിയ മോഡലിൽ മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

ക്രോം പ്ലേയ്റ്റഡ് മഫ്ളർ പ്രോടെക്ടർ, ഫ്യുവൽ ടാങ്കിലുള്ള 3ഡി എംബ്ലം എന്നിവയാണ് കൂട്ടിച്ചേർത്തിട്ടുള്ള ചില പുതുമകൾ.

ഹോണ്ട ഇക്കോ ടെക്നോളജി ഉപയോഗിച്ച 109.19സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് ഡ്രീം നിയോയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്.

8.25ബിഎച്ച്പിയും 8.63എൻഎം ടോർക്കുമാണ് 4സ്പീഡ് ഗിയർബോക്സ് ഉൾപ്പെടുത്തിയ ഈ എൻജിനുള്ളത്.

ലിറ്ററിന് 74കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഡ്രം ബ്രേക്ക്, സെൽഫ് സ്റ്റാർടർ, അലോയ് വീലുകൾ ഉൾപ്പെടുത്തിയ ഡ്രീം നിയോയുടെ ഒറ്റ വേരിയന്റുമാത്രമാണ് കമ്പനി ഓഫർ ചെയ്തിട്ടുള്ളത്.

സുസുക്കി ഹയാതെയുടെ പുത്തൻ പതിപ്പ് വിപണിയിൽ
150സിസി സ്കൂട്ടറുമായി ബെനല്ലി


Click it and Unblock the Notifications








