ഹോണ്ട നവി ടൂവീലർ 2016 ഓട്ടോ എക്സ്പോയിൽ
ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ പ്രൈവറ്റ് ലിമിറ്റഡ് (HMSI) പുതിയ കുറെ ബൈക്കുകളും സ്കൂട്ടറുകളും നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ഈ ജാപ്പനീസ് കാർ നിർമ്മാതാവ് ഫേസ്ബുക്ക് ഫാന്‍സുകളെ അഭിസംബോധന ചെയ്തുക്കൊണ്ട് ഒരു പോസ്റ്റ് ഇറക്കി. 'ഹാപ്പി നവി ഇയർ' എന്നെഴുതിയ ഒരു ഇമേജായിരുന്നു ഷെയർ ചെയ്തത്.
വിപണിയിൽ പുതിയ വാഹനമെത്തിക്കുന്നു എന്ന സന്ദേശമാണ് കമ്പനി ഇതുവഴി നൽകുന്നത്. പുതിയ വാഹനം മോട്ടോർ സൈക്കളോ, സ്കൂട്ടറോ ആണെന്ന് വ്യക്തമല്ല. 2016ലെ ഓട്ടോ എക്സ്പോയിൽ ഹോണ്ട നവി ഉടൻ തന്നെ ലോഞ്ച് ചെയ്യുന്നതായിരിക്കും.
ഹോണ്ടയുടെ ഒഫീഷ്യൽ ഫേസ്ബുക്ക്പേജിൽ രണ്ട് ഇമേജുകളുണ്ട്. ഒന്ന് 'ഹാപ്പി നവി ഇയർ' എന്ന് ഫാന്‍സുകളെ അഭിസംബോധന ചെയ്യുന്നതും മറ്റൊന്ന് ദില്ലിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിലേക്കുള്ള ഇൻവിറ്റേഷനുമാണ്.
ഹോണ്ട നവി ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കൾ ആകാനായിരിക്കും സാധ്യത. ഇതിൽ ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫങ്ഷൻ ഉൾപ്പെടുത്തിയേക്കാം. ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫങ്ഷൻ ഉള്ള ഒരു കമ്മ്യൂട്ടർ ബൈക്ക് ഇന്ത്യൻ വിപണിയിൽ ഇറക്കാൻ ഹോണ്ട വളരെക്കാലമായുള്ള പരിശ്രമത്തിലായിരുന്നു.
സ്റ്റാർട്ട്/സ്റ്റോപ്പ് ഫങ്ഷൻ ഇന്ധന ക്ഷമത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഹീറോയുടെ സ്പെളണ്ടർ ഐസ്മാർട്ടിനു മാത്രമാണ് ഈ ഫീച്ചർ ഉള്ളത്. സ്പെളണ്ടർ ഐസ്മാർട്ടിന് ലിറ്ററിന് 92 കിലോമീറ്റർ മൈലേജാണുള്ളത്. ഹോണ്ട നവി ഇതിനെ മറികടന്നേക്കാം.


Click it and Unblock the Notifications








