ദൃശ്യവിസ്മയമൊരുക്കി ഇന്ത്യൻ റോഡ് മാസ്റ്റർ

By Praseetha

ആരാധകരെ കോരിതരിപ്പിച്ച് കൊണ്ടാണ് റോഡ് മാസ്റ്ററിന്റെ രംഗപ്രവേശനം. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ മോട്ടോർ സൈക്കിൾ ആണ് കാണികൾക്കായി ഓട്ടോഎക്സ്പോയിൽ ഈ ദൃശ്യവിസ്മയമൊരുക്കിയത്. രാജകീയ പ്രൗഡിയോടെയാണ് ഈ ക്രൂസർ താരം തിളങ്ങിയത്. 1940കളിലെ വിന്റേജ് ക്രൂസർ ശൈലിയിൽ രൂപകല്പന ചെയ്തിട്ടുള്ള ഈ ബൈക്ക് ആഡംബരത്തിലും കരുത്തിലും ഒട്ടും പുറകിലല്ല.

 ഇന്ത്യൻ റോഡ് മാസ്റ്റർ

161എൻഎം ടോർക്ക് ഉല്പാദിപ്പിക്കുന്ന 1811സിസി തണ്ടർ സ്ട്രോക്ക് വി ട്വിൻ എൻജിനാണ് ഈ ക്രൂസറിന് കരുത്തേകുന്നത്. 54എംഎം ഫ്യുവൽ ഇൻഞ്ചെക്ഷൻ സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. 6സ്പീഡ് ഗിയർബോക്സാണ് ഈ എൻജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. തുകൽ സീറ്റും ഇരുവശങ്ങളിലുള്ള തുകൽ ആവരണമുള്ള പെട്ടികളുമാണ് ഈ ബൈക്കിന്റെ മുഖ്യാകർഷണം.

കീലെസ് ഇഗ്നീഷ്യൻ, ഇന്റഗ്രേറ്റഡ് ഓഡിയോ സിസ്റ്റം, റിമോട്ട് ലോക്കിങ്,സാഡിൽ ബാഗുകൾ,ബ്ലൂടൂത്ത് കണക്ടിവിറ്റി, വൈദ്യുത നിയന്ത്രിത വിൻഡ് സ്ക്രീൻ, പാത് ഫൈൻഡർ എൽ ഇ ഡി ലൈറ്റ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

വർഷവസാനത്തോടുകൂടി വിപണിയിൽ എത്തുന്ന റോഡ്‌മാസ്റ്ററിന് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ് വില.

More from DriveSpark

Article Published On: Wednesday, February 10, 2016, 11:14 [IST]
English summary
Auto Expo 2016: Indian Roadmaster Unveiled
കൂടുതല്‍... #ബൈക്ക് #bike #2016 indian auto expo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X