വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

Written By:

125 സിസി സെഗ്മെന്റിൽ സുസുക്കി അവതരിപ്പിച്ച പുതിയ ജിഎസ്എക്സ്-ആർ 125 ബൈക്കിന്റെ ആദ്യ പ്രദർശനം ഇന്റർമോട്ട് മോട്ടോർഷോയിൽ അരങ്ങേറി. ജർമ്മനിയിൽ വച്ചുനടന്ന മോട്ടോർഷോയിൽ ഏവരേയും അതിശയിപ്പിച്ചുകൊണ്ടായിരുന്നു ഈ ഫുള്ളി ഫയേഡ് 125സിസി മോട്ടോർസൈക്കിളിന്റെ അവതരണം.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

മോട്ടോർസൈക്കിൾ വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ തന്നെയാണ് ഭാരക്കുറവുണ്ടെന്ന് അവകാശപ്പെടുന്ന ജിഎസ്എക്സ്-ആർ 125ന്റെ അവതരണം.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

മുൻമോഡലായ ജിഎസ്എക്സ്-ആർ1000 ബൈക്കിൽ നിന്നും ഉൾക്കൊണ്ടിട്ടുള്ള ഡിസൈൻ ശൈലിയാണ് ഈ പുതിയ ബൈക്ക് പിൻതുടർന്നിട്ടുള്ളത്.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

സുഖകരമായ ഡ്രൈവിംഗിനായി വളരെ ഉയരം കുറഞ്ഞ സീറ്റും എൽഇഡി ഹെഡ്‌ലൈറ്റുമാണ് എടുത്തുപറയത്തക്ക പുതുമകൾ.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

ഈ 125സിസി മോട്ടോർസൈക്കിളിൽ നൽകിയിട്ടുള്ള മൾട്ടിഫംങ്ഷണൽ എൽസിഡി ഡാഷ്, കീലെസ് ഇഗ്നീഷൻ എന്നീ ഫീച്ചറുകൾ യുവാക്കളിൽ ആകർഷണീയത ഉണ്ടാകാൻ തക്കവണ്ണമുള്ള സവിശേഷതകളാണ്. മാത്രമല്ല ഈ സെഗ്മെന്റിൽ വളരെ വിളരവുമാണ് ഇത്തരത്തിലുള്ള ഫീച്ചറുകൾ.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

മികച്ച കരുത്തും, ആക്സിലറേഷനും, ഹാന്റലിംഗും, ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പുതിയ 125സിസി ബൈക്കെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

മുന്നിൽ പതിവ് ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കും നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്കുകളാണ് ഇരുചക്രങ്ങളിലും ഘടിപ്പിച്ചിട്ടുള്ളത്. മാത്രമല്ല 17 ഇഞ്ച് വീലുകളും ജിഎസ്എക്സ്-ആർ 125 ബൈക്കിന്റെ പ്രത്യേകതയാണ്.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

എന്നാൽ എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നീല, വെള്ള, കറുപ്പ് എന്നീ മൂന്ന് നിറങ്ങളിലാണ് സുസുക്കി ഈ ബൈക്ക് ഇറക്കിയിരിക്കുന്നത്.

വിപണിയിലൊരു വിപ്ലവമാകാൻ സുസുക്കി 125 സിസി ബൈക്ക് അവതരിച്ചു!!

125 സിസി സെഗ്മെന്റിൽ സുസുക്കി അവതരിപ്പിച്ച ഈ പുതിയ ജിഎസ്എക്സ്-ആർ ബൈക്ക് അടുത്ത വർഷത്തോടെയായിരിക്കും വിപണിയിലെത്തിച്ചേരുക.

കൂടുതല്‍... #സുസുക്കി #suzuki
English summary
2016 Intermot Motorcycle Show: Suzuki GSX-R125 Revealed
Story first published: Wednesday, October 5, 2016, 11:15 [IST]
Please Wait while comments are loading...

Latest Photos