കാവസാക്കി 4 പുതിയ മോഡലുകൾ ഇന്ത്യയിലേക്ക്!!!
കാവസാക്കി 4 പുതിയ മോഡലുകളുമായി ഇന്ത്യയിലേക്ക്..
നിരവധി വ്യത്യസ്തയാർന്ന മോഡലുകളേയാണ് കാവസാക്കി ഇക്കൊല്ലം വിദേശ വിപണിയിൽ അവതരിപ്പിച്ചത്. അതിൽ ചില മോഡലുകളെ ഇന്ത്യയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇന്ത്യയിലവതരിക്കുന്ന നാലുമോഡലുകളും അടുത്തവർഷത്തോടികൂടി വിപണിയിലവതരിക്കുമെന്നാണ് സൂചന.

പുതിയ നിഞ്ജ 650, സെഡ്650,സെഡ്900 മോഡലുകളെയാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലുള്ള നിഞ്ജ 650, ഇആർ-6എൻ, സെഡ്800 എന്നീ മോഡലുകൾക്ക് പകരക്കാരായിട്ടായിരിക്കും ഈ ബൈക്കുകൾ എത്തുന്നത്.

2017 ജനുവരിയോടെ ഈ മൂന്ന് മോഡലുകളും വിപണിയിലെത്തുന്നതായിരിക്കും എന്നുള്ള അറിയിപ്പാണ് കമ്പനി നൽകിയിരിക്കുന്നത്.

മുൻപെ റിപ്പോർട്ട് ചെയ്തിരുന്ന കാവസാക്കി ഡബ്ല്യൂ 800 ക്ലാസിക് മോട്ടോർസൈക്കിളുടെ ഡീലർഷിപ്പുകളിലുള്ള പ്രദർശനവും നടത്തിവരികയാണ്.

മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ നിഞ്ജ 650, സെഡ്650, സെഡ്900 മോട്ടോർസൈക്കിളുകൾക്ക് വിലയധികമാകാനുള്ള സാധ്യതയുണ്ട്.

ഏതാണ്ട് ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 എന്നീ മോഡലുകളുടെ വിലയുടെ അടുത്തായിരിക്കും പുതിയ ബൈക്കുകളുടെ വില.

വ്യത്യസ്ത സെഗ്മെന്റിലുള്ള ബൈക്കുകളെ ടാർഗെറ്റ് ചെയ്തായിരിക്കും ഈ നാല് മോഡലുകളും അവതരിക്കുക.

ഒരു പെർഫോമൻസ് ബൈക്ക് ആഗ്രഹിച്ചിരുന്നോ; 1ലക്ഷത്തിനടുത്തുള്ള ഈ ബൈക്കുകൾ ആയാലോ
ഇന്ത്യയിൽ മരണപ്പെടുന്നവർ കൂടുതലും ബൈക്ക് യാത്രക്കാർ; ഹെൽമെറ്റ് രക്ഷയാകുമെങ്കിൽ എന്തിന് മടിക്കണം


Click it and Unblock the Notifications








