ഞെട്ടിക്കുന്ന വിലയിൽ കാവസാക്കി ഡേർട്ട് ബൈക്കുകൾ ഇന്ത്യയിൽ!!
കാവസാക്കി കെഎക്സ്250എഫ്, കെഎക്സ്100 ഡേർട്ട് ബൈക്കുകളെ ഇന്ത്യയിലെത്തിച്ചു.
ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാവായ കാവസാക്കി കെഎക്സ്250എഫ്, കെഎക്സ്100 ഡേർട്ട് ബൈക്കുകളെ ഇന്ത്യയിലെത്തിച്ചു. കാവസാക്കി ഇതുവരെ ഇറക്കിയതിൽ മികച്ച വിജയം കണ്ട രണ്ട് ഓഫ് റോഡ് ബൈക്കുകളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

ദില്ലി എക്സ്ഷോറൂം 4.68 ലക്ഷം, 7.14ലക്ഷം വിലയ്ക്കാണ് ഈ ബൈക്കുകൾ ഇന്ത്യയിൽ അരങ്ങേറിയിരിക്കുന്നത്. ഈ ബൈക്കുകൾ റോഡുപയോഗത്തിനുള്ളതല്ല എന്നതിനാൽ വില കേട്ടാൽ ഞെട്ടേണ്ടതുമില്ല.

259സിസി ലിക്വിഡ് കൂൾഡ് സിങ്കിൽ സിലിണ്ടർ എൻജിനാണ് കാവസാക്കി കെഎക്സ്250-ന് കരുത്തേകുന്നത്. മുൻഭാഗത്ത് തലകീഴായ ഫോർക്കും പിന്നിൽ മോണോഷോക്കുമാണുള്ളത്.

അതേസമയം 99സിസി ലിക്വിഡ് കൂൾഡ് സിങ്കിൾ സിലിണ്ടർ ടു സ്ട്രോക്ക് എൻജിനാണ് കെഎക്സ്100-ന്റെ കരുത്ത്.

സസ്പെൻഷൻ സംബന്ധിച്ച കാര്യങ്ങൾക്ക് കെഎക്സ്250-ലേതുപോലുള്ള മുന്നിൽ തലകീഴായ ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് ഈ ബൈക്കിലുള്ളത്.

നിരത്തിലെ ഉപയോഗത്തിനായല്ല എന്നതിനാൽ ഹെഡ്‌ലാമ്പ്, ഇന്റികേറ്റർ എന്നിവയുടെ അഭാവം ഈ ബൈക്കുകളിൽ കാണാം.

കെഎക്സ്250 ബൈക്കിന് 105കി.ഗ്രാം ഭാരവും കെഎക്സ്100 ന് 80കി.ഗ്രാം ഭാരവുമാണുള്ളത്.

ഒരു ടൂറർ വാങ്ങാനൊക്കില്ലെങ്കിൽ ഇതാ ഇതുപോലൊരെണ്ണം ആയാലോ
യുവാക്കളെ ആകർഷിക്കാനെത്തുന്നു ട്രയംഫിന്റെ കരുത്തൻ ബൈക്ക്


Click it and Unblock the Notifications








