ഇന്ത്യൻ നിരത്തിൽ കുതിക്കാൻ കാവസാക്കി സൂപ്പർ ബൈക്കുൾ
ജപ്പാൻ ഇരുചക്ര വാഹനനിർമാതാവായ കാവാസാക്കി പുതിയ രണ്ട് സൂപ്പർ ബൈക്കുകളെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിഞ്ജ സെഡ് എക്സ്-10ആർ, നിഞ്ജ സെഡ് എക്സ്-14ആർ മോഡലുകളാണ് വിപണിയിൽ എത്തിയിട്ടിള്ളുത്.

ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ഈ രണ്ട് മോഡലുകളേയും ഇന്ത്യയിൽ സിബിയു വഴിയാണ് വിതരണം ചെയ്യുന്നത്. ദില്ലി എക്സ്ഷോറൂം വില16.4ലക്ഷം, 17.9ലക്ഷം എന്നീ നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. പുത്തൻ സാങ്കേതികളാണ് ഈ 2016 മോഡലുകളിൽ ഉൾപ്പെടിത്തിയിട്ടുള്ളത്. മികച്ച ഡ്രൈവിംഗ് അനുഭൂതിക്കായി എയറോഡൈനാമിക് ഡിസൈനാണ് നൽകിയിരിക്കുന്നത്.
ഈ രണ്ട് മോഡലിലുള്ള എൻജിനിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 200ബിഎച്ച്പി കരുത്തും 158എൻഎം ടോർക്കും ഉള്ള 998സിസി ഇൻലൈൻ 4 സിലിണ്ടർ എൻജിനാണ് സെഡ് എക്സ്-10ആറിൽ ഉപയോഗിച്ചിരിക്കുന്നത്. സെഡ് എക്സ്-14ആർ മോഡലിൽ ഇതേ ടോർക്കും ബിഎച്ച്പിയുമുള്ള 1,441സിസി സിസി ഇൻലൈൻ 4 സിലിണ്ടർ എൻജിനാണ് നൽകിയിരിക്കുന്നത്.
ലോഞ്ച് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, എൻജിൻ പവർമോഡ് സെലക്ഷൻ, എബിഎസ് എന്നിവ സുരക്ഷാ ഫീച്ചറുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്- ഗ്രീൻ ഡ്യുവൽ ടോൺ നിറങ്ങളാണ് രണ്ട് മോഡലിനും നൽകിയിരിക്കുന്നത്.


Click it and Unblock the Notifications


























