ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

By Praseetha

16.9 ബില്ല്യൺ ആസ്ഥിയുള്ള മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ടൂവീലർ ലിമിറ്റഡ് പുതിയ ഗസ്റ്റോ 125 സ്കൂട്ടറിനെ ബാംഗ്ലൂരിൽ ലോഞ്ച് ചെയ്തു. മഹീന്ദ്ര സ്കൂട്ടർ സെഗ്മെന്റിൽ ഒരു ഉന്നത സ്ഥാനം നേടിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കരുത്തുറ്റ സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദശവർഷക്കാലമായി ഹോണ്ട ആക്ടീവയായിരുന്നു ഈ സെഗ്മെന്റ് അടക്കി വാണിരുന്നത്.

മഹീന്ദ്ര ഗസ്റ്റോ 125സിസി ടെസ്റ്റ് ഡ്രൈവ് റിവ്യു

ഇപ്പോൾ പുതിയ ഗസ്റ്റോ 125സിസി ഇറക്കിയതിലൂടെ ഹോണ്ടയ്ക്ക് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗസ്റ്റോയുടെ ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റും അപ്ഗ്രേഡഡ് ഡിസൈനുമാണ് ആക്ടീവയിൽ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നത്. പുതിയ ഗസ്റ്റോ ഹോണ്ടാ സ്ക്കൂട്ടറുകൾക്ക് തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

മഹീന്ദ്ര ടൂവീലറിന്റെ പൂനൈയിലുള്ള ആർ ആന്റ് ഡി സെന്ററിൽ വച്ച് തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ പുത്തൻ സ്കൂട്ടറിൽ മികച്ച സാങ്കേതികതകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

വേണ്ടത്ര ലെഗ് സ്പേസ് നൽകിയിട്ടുണ്ട് ഈ ചെറു സ്കൂട്ടറിൽ. കാഴ്ചയിൽ യുവത്വം തോന്നിക്കും വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റുകൾ നല്കിയിട്ടുള്ള ഇന്ത്യയിലെ ഒരേയൊരു സ്കൂട്ടർ ബ്രാന്റും കൂടിയാണിത്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള എയർ വെന്റുകളും ടേൺ സിഗ്നലുകൾക്ക് ചുറ്റുമുള്ള ബ്ളാക് ഫ്രേമും ഗസ്റ്റോയ്ക്ക് ഒരു സ്മാർട്ട് ലുക്ക് നൽകുന്നു.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

പുതിയ 124.57 സിസി, സിങ്കിൾ സിലിണ്ടർ, എയർ കൂൾഡ്, എം-ടെക് എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 8.5കുതിരശക്തിയും 10എൻഎം ടോർക്കും ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

സിവിടി ഗിയർബോക്സ് വഴി പിൻചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നു. ഏകദേശം ലിറ്ററിന് 60 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ്, റിമോട്ട് ഫ്ളിപ്കീ,ഫൈൻഡ് മീ ലാമ്പ്, ഗൈഡ് ലാമ്പ്,സ്റ്റോറേജ് കംപാർട്ട്മെന്റ് എന്നിവയാണ് ഗസ്റ്റോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫീച്ചറുകൾ.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ, എയർ സ്പ്രിംഗുകള്‍ ഉള്ള ഫ്രണ്ട് ടെലിസ്കോപിക് സസ്പെൻഷൻ, ലോങ് സ്ട്രോക്ക് ഹൈഡ്രൂലിക് റിയർ സസ്പെൻഷൻ, ഹൈ ഗ്രൗണ്ട് ക്ലിയറൻസ്, വൈഡ് വീൽ ബേസ് എന്നിവ മികച്ച ഡ്രൈവിംഗ് അനുഭൂതിയും സുരക്ഷയും ഉറപ്പാക്കുന്നു.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

വിഎക്സ്, ഡിഎക്സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഗസ്റ്റോ 125നെ അവതരിപ്പിച്ചിട്ടുള്ളത്. ഗസ്റ്റോ 125 ഡിഎക്സിന് ബാഗ്ലൂർ എക്സ്ഷോറൂം വില 50,680 രൂപയാണ് നിശ്ചയിച്ചതെങ്കിൽ ടോപ്പ്-എന്റ് വേരിയന്റായ വിഎക്സിന് 53,680 വിലയാണ് നൽകിയിട്ടുളളത്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

ഓറഞ്ച് റഷ്, മൊണാര്‍ക് ബ്ളാക്,റെഗൽ റെഡ്,ബോൾട്ട് വൈറ്റ് എന്നീ നാല് വ്യത്യസ്ത കളറുകളിലാണ് വിപണിയിലിറക്കിയിരിക്കുന്നത്.

ആക്ടീവയുമായി കൊമ്പ്കോർക്കാനെത്തി കരുത്തുറ്റ ഗസ്റ്റോ 125

ഹിമാലയൻ എത്തി വില 1.55ലക്ഷം

സുസുക്കി അക്സെസ് 125 വിപണിയിൽ വില 53,887

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Gusto 125 Launched In Bangalore, Prices Start At Rs. 50,680
Story first published: Thursday, March 17, 2016, 17:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X