കരുത്തുറ്റ ഗസ്റ്റോ 125 ഇതാ നിരത്തിലേക്ക്
മഹീന്ദ്ര പുതിയ സ്കൂട്ടറായ ഗസ്റ്റോ 125ന്റെ പ്രദർശനം ജനവരി 11ന് നടത്തിയതായി റിപ്പോർട്ട്. ദില്ലിയിൽ വരാനിരിക്കുന്ന ഓട്ടോ എകസ്പോയിൽ ഉടൻ തന്നെയിത് പ്രദർശനത്തിനെത്തും. ഈ മോട്ടോർ ഷോയ്ക്ക് ശേഷമായിരിക്കും 125സിസി സ്കൂട്ടറിന്റെ ലോഞ്ച് നടപ്പിലാക്കുകയെന്ന് കമ്പനി വ്യക്തമാക്കി.
ഗസ്റ്റോ 125 സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി വരും സ്ളൈഡുകളിലേക്ക് നീങ്ങാം

ഡീസൈൻ
ഡീസൈനിന്റെ കാര്യത്തിൽ ഗസ്റ്റോ 125ന് അതിന്റെ ഇളം തലമുറയോട് സാമ്യതയുണ്ടെങ്കിലും പുതിയ കളറുകളും ഗ്രാഫിക് ഓപ്ഷനുകളുമാണ് അധികമായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എൻജിൻ
പുതിയ 124.57 സിസി, സിങ്കിൾ സിലിണ്ടർ, എയർ കൂൾഡ്, എം-ടെക് എൻജിനാണ് ഗസ്റ്റോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 8.5കുതിരശക്തിയും 10എൻഎം ടോർക്കും ഉൽപാദിപ്പിക്കാനുള്ള കഴിവുണ്ട്.

ഗിയർബോക്സ്
സിവിടി ഗിയർബോക്സ് വഴിയാണ് പിൻചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നത്.

മൈലേജ്
ഏകദേശം ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് നൽകുന്നു.

കളർ
ചുവടെ ചേർത്തിരിക്കുന്ന നാല് കളർ ഓപ്ഷനുകളിലായിരിക്കും ഗസ്റ്റോ 125ൽ ലഭ്യമാവുക:
- ഓറഞ്ച് റഷ് (ഡ്യുവൽ ടോൺ)
- ബോൾട്ട് വൈറ്റ് (ഡ്യുവൽ ടോൺ)
- മൊണാർക് ബ്ളാക്ക്
- റേഗൽ റെഡ്

ഫീച്ചറുകൾ
ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ്, റിമോട്ട് ഫ്ളിപ്പ് കീ, ഫൈന്റ് മി ലാമ്പുകള്‍, എയർ സ്പ്രിംഗുകളോടു കൂടിയ ടെലിസ്കോപ്പിക് സസ്പെൻഷൻ,ഗൈഡ് ലാമ്പ്, ഫ്രണ്ട് കിക്ക്, അണ്ടർ സീറ്റ് സ്റ്റോറേജ് എന്നീ ഫീച്ചറുകൾ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Click it and Unblock the Notifications