മോജോ വരുന്നു കൂടുതൽ ആകർഷകമായി
മഹീന്ദ്രയുടെ എൻട്രിലെവൽ സ്പോർട്സ് ബൈക്കായ മോജോ കൂടുതൽ ആകർഷകമായി വിപണിയിൽ എത്താനൊരുങ്ങുന്നു. 'ക്രിംമ്സൺ മാറ്റ് ' എന്ന പുതിയ കളർ ഓപ്ഷനെയാണ് അവതരിപ്പിക്കുന്നത്.
മോട്ടോ ഗുസിയുടെ രണ്ട് പുത്തൻ ബൈക്കുകൾ ഇന്ത്യയിലേക്ക്
ക്രിംമ്സൺ മാറ്റ്, യെല്ലോ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളുടെ ആദ്യ പ്രദർശനം 2016ദില്ലി ഓട്ടോഎക്സ്പോയിലായിരുന്നു. അതിൽ ക്രിംമ്സൺ മാറ്റിനെയാണിപ്പോൾ വിപണിയിൽ എത്തിക്കുക. ദില്ലി എക്സ്ഷോറൂം 1.63ലക്ഷമാണ് ഇതിന്റെ വില.

നിലവിൽ റോസിംഗ് റെഡ് ആന്റ് വൈറ്റ്, ബ്ലാക്ക്, വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് മോജോയിൽ ലഭ്യമായിട്ടുള്ളത്.

ക്രിംമ്സൺ മാറ്റ് ആകർഷകമായൊരു നിറമായതിനാൽ കൂടുതൽ ശ്രദ്ധപിടിച്ചുപറ്റാനുള്ള സാധ്യത ഏറെയാണ്. അതുപോലെ നല്ല വില്പനയും നേടിക്കൊടുത്തേക്കാം.

26.83ബിഎച്ച്പിയും 30എൻഎം ടോർക്കും നൽകുന്ന 295സിസി സിങ്കിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ് മോജോയ്ക്ക് കരുത്തേകുന്നത്.

6സ്പീഡ് ട്രാൻസ്മിഷനാണ് എൻജിനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതുവരെയായി മോജോയ്ക്ക് നേരിട്ടുള്ള എതിരാളികളാരും തന്നെയില്ല. പറയാമെങ്കിൽ ഹോണ്ട സിബിആർ250ആർ, കെടിഎം390ഡ്യൂക്ക്, റോയൽ എനഫീൽഡ് 350 എന്നിവരാകാം എതിരാളികൾ.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂ-വീലറുകൾ


Click it and Unblock the Notifications








