യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

Written By:

ദസറ, നവരാത്രി ഉത്സവക്കാലത്തോടനുബന്ധിച്ച് മഹീന്ദ്ര & മഹീന്ദ്ര പ്രത്യേക എഡിഷൻ മോഡലിനെ പുറത്തിറക്കി. വലിയ രണ്ട് കണ്ണുകള്‍ പോലെ ഹെഡ്‍ലാമ്പുകളുള്ള മഹീന്ദ്ര മോജോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോയുടെ ടൂറർ എഡിഷനുമായി വിപണിയിലെത്തിയിരിക്കുകയാണ് മഹീന്ദ്ര.

ദില്ലി എക്സ്ഷോറൂം 1.89 ലക്ഷം എന്ന ആകർഷകമായ വിലയ്ക്കാണ് പുതിയ മോജോ ടൂറർ ലഭ്യമാവുക. കഴിഞ്ഞ ഓക്ടോബറിൽ ഇന്ത്യൻ നിരത്തിലെത്തിയ മോജോയ്ക്ക് മോട്ടോർ സൈക്കിൾ വിപണിയിൽ വേറിട്ടോരു റൈഡിംഗ് നിലവാരം കാഴ്ചവെക്കാൻ സാധിച്ചു എന്നാണ് കമ്പനിയും അവകാശപ്പെടുന്നത്.

To Follow DriveSpark On Facebook, Click The Like Button
യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

‍ടൂറിംഗിന് ആവശ്യമായിട്ടുള്ള വളരെ വ്യത്യസ്തപുലർത്തുന്ന അക്സെസറികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ടൂറർ എഡിഷനെ വിപണിയിലെത്തിച്ചിരിക്കുന്നത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

ദീർഘ ദൂര യാത്രയാഹഗ്രഹിക്കുന്ന എല്ലാ സാഹസികർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മോഡലായിരിക്കും മോജോ ടൂറർ എഡിഷൻ എന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

മാഗ്നെറ്റിക് ടാങ്ക് ബാഗ്, 38 ലിറ്റർ സ്റ്റോറേജ് സ്പേസുള്ള സാഡിൽ ബാഗ്, കാരിയർ, മൊബൈൽ ഹോൾഡർ, ഫോഗ് ലാമ്പ് എന്നീ ഫീച്ചറുകൾ നൽകികൊണ്ടാണ് മോജോയെ പ്രത്യേക ടൂററ്‍ എഡിഷനാക്കിയിരിക്കുന്നത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

എല്ലാ ഫീച്ചറുകളും വളരെ ശ്രദ്ധയോടെ പ്രത്യേകം തിരഞ്ഞെടുത്തതാണെന്നാണ് കമ്പനി ഉന്നയിക്കുന്നത്. ഉപഭോക്താക്കൾക്ക് മികച്ച ടൂറിംഗ് അനുഭൂതി നൽകുകയെന്നുള്ള ലക്ഷ്യമാണ് ഇതുവഴി സാധിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

ദൂരയാത്രകൾക്കാവശ്യമായ ഏതുതരത്തിലുള്ള ലഗേജുകളും ഉൾക്കൊള്ളിക്കാൻ തരത്തിലുള്ള സൗകര്യങ്ങളാണ് ഈ ടൂറർ എഡിഷനിലുള്ളത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

മഹീന്ദ്ര തന്നെ പ്രത്യേകം ഡിസൈൻ ചെയ്തിട്ടുള്ള ടൂറർ ജാക്കറ്റും ബൈക്കിനൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. റൈഡറിന്റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് സേഫ്റ്റി ജാക്കറ്റും ഉൾപ്പെടുത്തിയിരിക്കുന്നത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

മഹീന്ദ്ര ഡീലർഷിപ്പുകളിൽ നിന്ന് പ്രത്യേകാനുകൂല്യത്തോടെ ഈ ടൂറർ ജാക്കറ്റുകളും ലഭ്യമാക്കാവുന്നതാണ്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

6 സ്പീഡ് ട്രാൻസ്മിഷനോടെ 28പിഎസ് കരുത്തുള്ള 295സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ടൂറർ എഡിഷനിലുള്ളത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

പിറേലി ഡയബ്ലോ റോസോ ടയര്‍ എന്നിവയ്ക്കൊപ്പം യുഎസ്ഡി ഫ്രണ്ട് ഫോർക്ക്, ഗ്യാസ് ചാർജ്ഡ് മോണോഷോക്ക് എന്നിവ ഈ ടുററിനെ ഏറെ വ്യത്യസ്തനാക്കുന്നു.

യുവാക്കളെ ഹരം കൊള്ളിക്കാൻ മോജോ ടൂറർ എഡിഷൻ അവതരിച്ചു!!!

ബ്രേക്കിംഗ് സംബന്ധിച്ച് കാര്യങ്ങൾക്ക് മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കൂ

ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റും i3s സാങ്കേതിക മികവുമായി ഹീറോ അച്ചീവർ

ഹീറോ പാഷൻ പ്രോ പുതിയ i3s സാങ്കേതികതയിൽ!!

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Launches Special Edition Motorcycle For Festive Season
Story first published: Saturday, October 1, 2016, 11:06 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark