മഹീന്ദ്രയുടെ പുതിയ സ്കൂട്ടർ - ലോഞ്ച് ഉടനെ
മഹീന്ദ്ര ആന്റ് മഹീന്ദ്ര പുതിയ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ സ്കൂട്ടറിന്റെ പേരിതുവരെ വ്യക്തമാക്കിയിട്ടില്ല. 'ജി108' എന്ന കോഡ്‌നെയിം മാത്രമാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്.
വാഹനത്തിന്റെ നിർമ്മാണവും പരിശോധനയുമൊക്കെ വളരെ രഹസ്യമായിട്ടാണ് കമ്പനി നടപ്പിലാക്കിയത്. വാഹനത്തിന്റെ ഫോട്ടോയോ മറ്റ് പരാമർശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

നിലവിൽ മഹീന്ദ്രയ്ക്ക് ഡ്യൂറോ ഡിഇസെഡ്, റോഡിയോ യുഇസെഡ്ഒ 125, ഗസ്റ്റോ എന്നീ മോഡലുകളാണുള്ളത്. ഡ്യൂറോ ഡിഇസെഡിനും റോഡിയോ യുഇസെഡ്ഒ 125നും 125സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഗസ്റ്റോ സ്കൂട്ടറിന് പുതിയ 109.6സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഘടിപ്പിച്ചിട്ടുള്ളത്.
ഗസ്റ്റോയിലുള്ളത് പോലെ സമാനമായ എൻജിനായിരിക്കും വരാവിരിക്കുന്ന എല്ലാ പുതിയ മോഡലുകളിലും ഉപയോഗിക്കുക. ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ് മഹീന്ദ്ര ഈ മോഡൽ വിപണിയിലെത്തിക്കുന്നത്.


Click it and Unblock the Notifications








