എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

Written By:

ജാവ മോട്ടോർസൈക്കിളിന് പ്രത്യേകമൊരു മുഖവുരയുടെ ആവശ്യമില്ല. വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ നിരത്തുകളിൽ യുവാക്കളുടെ ഹരമായ ജാവ മോട്ടോർസൈക്കിൾ വൻ തിരിച്ചുവരവിനൊരുങ്ങുന്നു.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

1950കളിൽ ചക്കോസ്ലോവാകിയൻ കമ്പനി ഈ ബൈക്കുകളുടെ ഇന്ത്യൻ നിരത്തിലെത്തിച്ചപ്പോൾ എങ്ങുമില്ലാത്ത പിന്തുണയായിരുന്നു ഈ ബൈക്കിന് നിരത്തിലുണ്ടായിരുന്നത്.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

പിന്നീട് 1996ൽ നിർമാണം നിറുത്തിവെച്ച ജാവ മോട്ടോർസൈക്കിളിനെ മഹീന്ദ്ര ഏറ്റെടുത്ത് വിപണിയിലെത്തിക്കുകയാണ്.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

അങ്ങനെ ജാവ മോട്ടോർസൈക്കിൾക്ക് ഇന്ത്യയിലൊരു പുനർജ്ജനിയുണ്ടായിരിക്കുകയാണ് മഹീന്ദ്രയിലൂടെ. മഹീന്ദ്രയുടെ ഉപവിഭാഗമായ ക്ലാസിക് ലെജന്റ് ഈ ഐകോണിക് ബ്രാന്റിനായുള്ള ലൈസൻസ് ഉടമ്പടിയിൽ ഒപ്പുവെയ്ക്കുകയും ചെയ്തു.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎസ്എ കൂടി മഹീന്ദ്ര ഏറ്റെടുത്തിരിക്കുന്നു. ഓഹരി പങ്കാളിത്തം 60 ശതമാനത്തിൽ നിന്നും 100 ശതമാനമാക്കിയുയർത്തിയായിരുന്നു ഏറ്റെടുക്കൽ നടത്തിയത്. 28 കോടി ചിലവഴിച്ചാണിപ്പോൾ മഹീന്ദ്ര ബിഎസ്എ സ്വന്തമാക്കിയത്.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

ഇനിതൊട്ട് ബിഎസ്എ മോട്ടോർസൈക്കിളുകൾ വിപണിയിലെത്തിക്കുന്ന ചുമതല മഹീന്ദ്രയ്ക്കായിരിക്കും. കഴിഞ്ഞ വർഷം മഹീന്ദ്ര പ്യൂഷോ മോട്ടോർസൈക്കിളിനേയും ഏറ്റെടുത്തിരുന്നു.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

പുതിയ രൂപകല്പനയോടെ ജാവ മോട്ടോർസൈക്കിളുകളെ ഇന്ത്യയിൽ തന്നെ നിർമിച്ച് വിതരണം ചെയ്യാനുള്ള പദ്ധതിയിലാണ് മഹീന്ദ്ര.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

പ്രധാനമായും ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കിയിട്ടാണ് ജാവ ബൈക്ക് ഇറക്കുന്നതെങ്കിലും വിദേശത്തേക്ക് കയറ്റി അയക്കാനുള്ള തീരുമാനവും കമ്പനി നടപ്പിലാക്കുന്നതായിരിക്കും.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

മഹീന്ദ്രയുടെ ഇതര ബ്രാന്‍ഡുകളായ സെഞ്ചുറോ, ഗസ്റ്റോ, മോജോ എന്നിവ നിര്‍മിക്കുന്ന മധ്യപ്രദേശിലെ പീതാംപുര്‍ പ്ലാന്റില്‍ വച്ചുതന്നെയായിരിക്കും ജാവയുടേയും നിർമാണം.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

രണ്ട് വർഷത്തിനുള്ളിൽ നിരത്തിലെത്തിക്കാമെന്ന വിശ്വാസത്തിലാണ് മഹീന്ദ്ര. ജാവയുടെ 250സിസി, 125സിസി, 50സിസി മോട്ടോർസൈക്കിളുകളാണ് ഇതുവരെയായി നിർമിച്ചിട്ടുള്ളത്.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

ഇക്കൂട്ടത്തിൽ ബിഎംഡബ്ല്യൂ എഫ് 650 സീരീസിലുള്ള 605സിസി റോട്ടക്സ് എൻജിൻ ഉൾപ്പെടുത്തിയിട്ടുള്ള വലിയൊരു ബൈക്കും ഉല്പാദിപ്പിച്ചിരുന്നു.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

പ്രീമിയം ബൈക്ക് വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നികൊണ്ടുള്ള മഹീന്ദ്രയുടെ ഈ പുതിയൊരു സംരംഭത്തിന് ചുക്കാൻ പിടിക്കുന്നതും ബൈക്കുകൾ വിപണിയിലെത്തിക്കുന്നതും ക്ലാസിക് ലെജന്റാണ്.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

ജാവ ബൈക്കുകൾ ഇന്ത്യ ലക്ഷ്യമാക്കി കൊണ്ടുള്ളതാണെങ്കിൽ ബിഎസ്എ ബൈക്കുകളുടെ വില്പന ലക്ഷ്യം വയ്ക്കുന്നത് വിദേശരാജ്യങ്ങളിലേക്കാണ്.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

വരും കാലങ്ങളിൽ ഇന്ത്യയിൽ സുരക്ഷയും മലിനീകരണ നിർമാർജ്ജനവും ശക്തമാക്കുന്നതിനാൽ ഇവയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരിക്കും മഹീന്ദ്ര ഈ ബൈക്കുകളുടെ നിർമാണം നടത്തുക.

എക്കാലത്തേയും ഐകോണിക് ജാവ പുനർജ്ജനിക്കുന്നു മഹീന്ദ്രയിലൂടെ!!

ജാവയ്ക്ക് ഇന്ത്യയിൽ മുൻപ് ലഭിച്ചുകൊണ്ടിരുന്ന അതെ പിന്തുണ ഒട്ടു കുറയാതെ തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹീന്ദ്ര.

കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Bring Back Iconic Jawa Motorcycles
Story first published: Wednesday, October 26, 2016, 18:39 [IST]
Please Wait while comments are loading...

Latest Photos