പുതിയ ഇലക്ട്രിക് സ്കൂട്ടറുമായി മഹീന്ദ്ര
സെൻസി(GenZe) എന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. ദില്ലി ഓട്ടോഎക്സ്പോയിൽ ഇത് ഉടനടി പ്രദർശനത്തിന് എത്തുക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.
അന്തരീക്ഷ മലിനീകരണത്തിന്റെ പേരിൽ ഡീസൽ വാഹനങ്ങളിൽ ഏര്‍പ്പെടുത്തിയ നിരോധനം നിലനിൽക്കെയാണ് മഹീന്ദ്രയുടെ ഈ എക്കോഫ്രന്റലി സ്കൂട്ടറുമായുള്ള വരവ്. ഇലക്ട്രിക് സ്കൂട്ടറായതിനാൽ മലിനീകരണ ഭീതിയും വേണ്ട. കൂടുതൽ വിവരങ്ങൾ വരും സ്ളൈഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

റേഞ്ച് എസ്റ്റിമേഷൻ, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, തെഫ്റ്റ്/ഡിസ്ട്രെസ് ട്രിഗർ എന്നീ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പുതിയ സ്കൂട്ടറിൽ ഊരിമാറ്റാവുന്ന ലിതിയം ഇയോൺ ബാക്ടറിയാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഏത് സ്റ്റാന്റേഡ് ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകൾ ഉപയോഗിച്ചും റീചാർജ് ചെയ്യാവുന്നതാണ്.

ഇതിന്റെ മുഴുവൻ ബോഡിയും അലൂമിനിയത്താൽ നിർമ്മിതമാണ്. പിൻവശത്തായി വിശാലമായ സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്.

വലുപ്പമേറിയ ടയറുകൾ ഉപയോഗിച്ചതിനാൽ ഒരു വേറിട്ട ഡ്രൈവിംഗ് അനുഭൂതിയായിരിക്കും ഉണ്ടാവുക.


Click it and Unblock the Notifications








