യുവാക്കൾക്ക് ആവേശമായി ബോബറും റോമറും ഇന്ത്യയിൽ
യുവാക്കളെ ലക്ഷ്യമിട്ട് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാവായ മോട്ടോ ഗുസി രണ്ട് പുത്തൻ ബൈക്കുകളുമായി ഇന്ത്യയിലെത്തുന്നു. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച വി9ബോംബർ, റോമർ എന്നീ ബൈക്കുകൾ ഷോയിലെ മുഖ്യാകർഷണങ്ങളിലൊന്നായിരുന്നു.
ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ
അടുത്താഴ്ചയോടെ രണ്ട് മോട്ടോർസൈക്കിളുകളും മോട്ടോപ്ലക്സ് ഔട്ട്‌ലെറ്റുകളിൽ എത്തുമെന്നാണ് കമ്പനി ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പ്. ക്ലാസിക്ക് ലുക്കും കരുത്തുറ്റ എൻജിനുമായി എത്തുന്ന ബൈക്കുകൾക്ക് ഉജ്ജ്വല പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

55ബിഎച്ച്പിയും 62എൻഎം ടോർക്കും നൽകുന്ന 850സിസി വി-ട്വിൻ എൻജിനാണ് ഇരു ബൈക്കുകൾക്കും കരുത്തേകുന്നത്.

എൻജിനിൽ 6സ്പീഡ് മാനുവൽ ഗിയർബോക്സ് ഉൾപ്പെടുത്തിയതോടൊപ്പം പിൻ ചക്രത്തിലേക്ക് പവർ എത്തിക്കാൻ ഡബിൾ ജോയിന്റ് ഷാഫ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

വിപണിപിടിച്ചു കഴിഞ്ഞാൽ ട്രയംഫ് സ്ട്രീറ്റ് ട്വിൻ, ഹാർലി ഡേവിഡ് സൺ ബൈക്കുകളായിരിക്കും മുൻനിര എതിരാളികൾ.

സ്മാർട്ട് ഫോണുകൾക്ക് വയർലെസ് കണക്റ്റിവിറ്റി നൽകുന്ന മൾട്ടിമീഡിയ ഫീച്ചർ ഓപ്ഷണലായി നൽകിയിട്ടുണ്ട്.

മൾട്ടിമീഡിയ ഫീച്ചർ മൂലം ഫ്യുവൽ കൺസ്പെഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഫോണിൽ തന്നെ ലഭ്യമാക്കാം.

സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എബിഎസ്, ഇമ്മോബലൈസർ, ട്രാക്ഷൻ കൺട്രോൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്

പൂർണമായും സിബിയു(കംപ്ലീറ്റിലി ബിൽറ്റ് യൂണിറ്റ്) ചാനൽ വഴി ഇന്ത്യയിലെത്തുന്ന ബൈക്കുകൾക്ക് ദില്ലി എക്സ്ഷോറൂം 14ലക്ഷം രൂപയായിരിക്കും പ്രതീക്ഷിക്കപ്പെടുന്ന വില.

മോട്ടോപ്ലെക്സ് ഷോറൂം വഴി വിൽപ്പനയ്ക്കെത്തുന്ന ഇരു ബൈക്കുകളും പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലാണ് ആദ്യം വില്പനയ്ക്കെത്തുന്നത്.

അപ്രീലിയ, വെസ്പ, മോട്ടോ ഗുസി ബ്രാന്റുകളിലെ വാഹനങ്ങളാണ് നിലവിൽ മോട്ടോപ്ലെക്സ് ഷോറൂം വഴി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

കരുത്തുറ്റ പൾസർ സിഎസ്400 ലോഞ്ച് ആഗസ്തിൽ

മറ്റൊരു പുത്തൻ അപ്രീലിയ സ്കൂട്ടർ കൂടി ഇന്ത്യയിൽ


Click it and Unblock the Notifications








