ആക്ടീവ-ഐ കൂടുതൽ വർണപൊലിമയോടെ!
ഹോണ്ട മോട്ടോർ സൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ 'ആക്ടീവ-ഐ' മോഡലിന്റെ പുത്തൻ പതിപ്പിനെ വിപണിയിൽ എത്തിച്ചു. ഹോണ്ടയുടെ ഇക്കൊല്ലം വിപണിയിലെത്തുന്ന ഏഴാമത്തെ മോഡലാണിത്.
ആകർഷകമായ വിലയിൽ സ്‌കൗട്ട് സിക്സ്റ്റി ഇന്ത്യയിൽ
പഴയ മോഡലിൽ നിന്ന് അല്പം വ്യത്യാസപ്പെടുത്തി പുത്തൻ നിറങ്ങളിലാണ് സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ടീവ-ഐ 50,255 (മുംബൈ എക്സ്ഷോറൂം) എന്ന ആകർഷക വിലയിലാണ് ലഭ്യമാകുന്നത്.

ആക്ടീവ-ഐയുടെ മൂന്ന് പുത്തൻ നിറങ്ങളാണിപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. പേൾ ട്രാൻസ് യെല്ലോ, കാൻഡി ജാസി ബ്ലൂ എന്നീ നിറങ്ങൾ സ്റ്റാന്റേഡ് വേരിയന്റിലും ഇംപീരിയൽ മെറ്റാലിക് റെഡ് ഡീലക്സ് വേരിയന്റിലുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

എൻജിനിൽ ഹോണ്ട വ്യത്യാസമൊന്നും വരുത്തിയിട്ടില്ല. പുത്തൻ മോഡലുകൾക്കൊപ്പം നിലവിലുള്ള മോഡലുകളുടേയും വില്പന തുടരുമെന്നാണ് ഹോണ്ട അറിയിച്ചത്.

8ബിഎച്ച്പിയും 8.74എൻഎം ടോർക്കും നൽകുന്ന അതെ 110സിസി സിങ്കിൾ എയർകൂൾഡ് എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്.

വി മാറ്റിക് ട്രാൻസ്മിഷനാണ് എൻജിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യാനായി ഹോണ്ട ഇക്കോ ടെക്നോളജിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറിൽ 83 കിലോമീറ്റർ മൈലേജാണ് സ്കൂട്ടറിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്ഷണലായി കോംബി ബ്രേക്ക് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതല്ലാതെ പ്രത്യേകിച്ച് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കൂടുതൽ ആകർഷകമാക്കാനും വില്പന വർധിപ്പിക്കാനുമാണ് ഹോണ്ട പുത്തൻ ആക്ടീവ-ഐയെ അവതരിപ്പിച്ചിരിക്കുന്നത്.

ഒന്നാമൻ സ്പ്ലെന്റർ തന്നെ ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും

നിറം മാറി ഡിയോ വിപണിയിൽ


Click it and Unblock the Notifications








