ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

Written By:

ബൈക്കോ അതോ സ്കൂട്ടറോയെന്ന് സംശയിച്ചേക്കാവുന്ന ഹോണ്ടയുടെ പുതിയ അവതാരം നാവി ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ കാണികളുടെ മനം കവർന്ന ബൈക്കുകളിലൊന്നായിരുന്നു. പ്രദർശനം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ 500ലധികം ഓൺലൈൻ ബുക്കിംഗാണ് നാവിക്ക് ലഭിച്ചത്.

ഓട്ടോഎക്സ്പോ വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ യുവതലമുറയെ ലക്ഷ്യമിട്ടിറക്കിയ ഈ ക്രോസോവറിന്റെ ബുക്കിംഗ് നാവിയുടെ ആപ്പ് വഴിയാണ് നടത്തിയിരുന്നത്. ബുക്കിംഗ് 500 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ വാർത്ത താളുകളിൽ.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

ദില്ലി എക്സ്ഷോറൂം വില 39,500 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഏപ്രിൽ മുതലാണ് നാവിയുടെ വിതരണമാരംഭിക്കുന്നത്.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

ഹോണ്ടയുടെ റിസർച്ച് ആന്റ് ഡവലെപ്മെന്റ് സെന്ററിൽ വെച്ച് രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഹോണ്ടയുടെ ആദ്യ ബൈക്കാണ് നാവി.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

റെഡ്, ഗ്രീൻ, വൈറ്റ്, ഓറഞ്ച്, ബ്ലാക്ക് എന്നീ നാല് വ്യത്യസ്ത കളറുകളിലാണ് നാവി ലഭ്യമാവുക.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

7.83ബ്എച്ച്പി കരുത്തും 8.96എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന 109സിസി 4സ്ട്രോക്ക് എസ്ഐ എൻജിനാണ് നാവിക്ക് കരുത്ത് പകരുന്നത്.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

1805എംഎം നീളവും, 748എംഎം വീതിയും, 1039എംഎം ഉയരവും, 1286എംഎം വീൽബേസുമാണ് ഈ ബൈക്കിനുള്ളത്.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

101കിലോഗ്രാം ഭാരമുള്ള ഈ ബൈക്കിൽ 3.8ലിറ്റർ ഫ്യുവൽ ടാങ്കാണ് നൽകിയിരിക്കുന്നത്.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

മുന്നിൽ ടെലിസ്കോപ്പിക് സസ്പെൻഷനും പിന്നിലായി ഹൈഡ്രൂലികുമാണ് ഉപയോഗിച്ചിരിക്കുന്നത്.

ഹോണ്ട നാവിക്ക് തകർപ്പൻ ബുക്കിംഗ്

ബൈക്കിന്റെ ലുക്കും സ്കൂട്ടറിന്റെ സൗകര്യങ്ങളും ചേർത്തൊരുക്കിയ നാവി സ്ട്രീറ്റ്, അഡ്വെൻജർ, ഓഫ് റോഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്.

കൂടുതൽ വായിക്കുക

യുവതലമുറയുടെ മനം കവരും ഹോണ്ട നാവി

 
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Navi Gets 500 Bookings In First Two Weeks

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark