റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച 'ഇലക്ട്ര' പിൻവാങ്ങുന്നു!!

Written By:

റോയൽ എൻഫീൽഡിന്റെ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന ഇലക്ട്രയെ പിൻവലിക്കുന്നതായുള്ള അറിയിപ്പുമായി കമ്പനി രംഗത്തെത്തി. കമ്പനി വെബ്സൈറ്റിൽ നിന്നു തന്നെ ഇലക്ട്രയുടെ പേര് എടുത്തുമാറ്റിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോണ്ടിനന്റൽ ജിടി, ഹിമാലയൻ, തണ്ടർബേർഡ്, ക്ലാസിക്, കൂടാതെ ബുള്ളറ്റ് റേഞ്ചിലുള്ള മോട്ടോർസൈക്കുകളാണ് നിലവിൽ വെബ്സൈറ്റിലുള്ളതായി കാണപ്പെടുന്നത്.

To Follow DriveSpark On Facebook, Click The Like Button
റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

എന്തുകൊണ്ടാണ് ഇലക്ട്രയെ വെബ്സൈറ്റിൽ നിന്നും മാറ്റിയത് എന്നതിനെകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെയായി കമ്പനി ഭാഗത്തുനിന്നുണ്ടായിട്ടില്ല.

റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

ഇലക്ട്ര റോയൽ എൻഫീൽഡ് ബൈക്കുകളിൽ വച്ചുതന്നെ വളരെ കുറഞ്ഞനിരക്കിനുള്ള വാഹനമാണെങ്കിൽ കൂടിയും ലാഭക്കുറവാണ് ഒരു കാരണമായി പറയപ്പെടുന്നത്.

റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

വിപണിയിൽ കൂടുതൽ ഡിമാന്റുള്ള ബൈക്കുകളിൽ ശ്രദ്ധപതിപ്പിക്കുന്നതിനാണ് ഇലക്ട്രയെ ഒഴിവാക്കുന്നതെന്നാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

1995-97 കാലയളവിൽ റോയൽ എൻഫീൽഡ് ഇറക്കിയ ആദ്യ മോഡലായിരുന്നു ഇലക്ട്ര. ഇലക്ട്രിക്കൽ കോയിൽ സിസ്റ്റം ഉൾപ്പെടുത്തി അവതരിപ്പിച്ച ആദ്യ മോഡലും ഇതു തന്നെയാണ്.

റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

അയേൺ കാസ്റ്റ് എൻജിനും പരമ്പരാഗത ശൈലിയിൽ ഇടത് ഭാഗത്തായി ബ്രേക്ക് പെടൽ ഉൾപ്പെടുത്തിയായിരുന്നു ഇലക്ട്ര പുറത്തിറങ്ങിയത്.

റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

ട്വിൻസ്പാർക് 5 സ്പീഡ് യുസിഇ എൻജിനിൽ ഇടതു നിന്നു വലതുഭാഗത്തേക്ക് ബ്രേക്ക് പെഡൽ മാറ്റിയായിരുന്നു പിന്നീട് ഇലക്ട്ര ലഭ്യമായിക്കൊണ്ടിരുന്നത്.

റോയൽ എൻഫീൽഡിന്റെ പൈതൃകം കാത്തുസൂക്ഷിച്ച ഇലക്ട്ര പിൻവാങ്ങുന്നു!!

നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കപ്പെടുന്നതിനാൽ ഇലക്ട്ര ലഭ്യമാക്കണമെങ്കിൽ നിങ്ങളുടെ അടുത്തുള്ള ഡീലറുമായി ബന്ധപ്പെട്ടാൽ മതിയാകും.

English summary
Royal Enfield Electra Taken Off Production — End Of A Legacy
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark