പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

Written By:

2016 മാർച്ച് പതിനാറിനായിരുന്നു റോയൽ എൻഫീൽഡിന്റെ പുതിയ അഡ്വെഞ്ചർ ടൂറർ വിപണിയിൽ എത്തിച്ചേർന്നത്. മുംബൈ ഓൺ റോഡ് വില 1.79ലക്ഷത്തിലാണ് ഹിമാലയൻ ലഭ്യമാവുക. മാർച്ച് പതിന്നേഴ് മുതൽ ഈ അഡ്വെഞ്ചർ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നു.

ഹിമാലയൻ എത്തി വില 1.55ലക്ഷം

ഇപ്പോൾ ഹിമാലയൻ ബൈക്കുകളെ ദില്ലിയിൽ വിൽക്കാൻ സാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. ഭാരത് സ്റ്റേജ് നാലാം കരിമ്പുകച്ചട്ടം പ്രകാരമാണ് ദില്ലിയിൽ ഈ വാഹനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളും ഭാരത് സ്റ്റേജിന്റെ ഈ നാലാം കരിമ്പുകച്ചട്ടം പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർബന്ധമാക്കിയിരുന്നു.

പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

ഇത് പാലിക്കാൻ കഴിയാതെ വന്നതാണ് ഹിമാലയന് വിനയായത്. എന്നാൽ ഉടൻ തന്നെ ദില്ലിയിൽ ഈ വാഹനം ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

പുതുതായി വികസിപ്പിച്ച 411സിസി സിങ്കിൾ-സിലിണ്ടർ എയർ ആന്റ് ഓയിൽ കൂൾഡ് കാർബ്യുറേറ്റഡ് എൻജിനാണ് ഹിമാലയന് കരുത്തു പകരാൻ ഉപയോഗിച്ചിട്ടുള്ളത്.

പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

32എൻഎം ടോർക്കും 24.5ബിഎച്ച്പി കരുത്തുമുള്ള ഈ എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വ്യത്യസ്ത്തയുള്ള ബൈക്കാണ് ഹിമാലയൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ അഡ്വെഞ്ചർ ടൂറർ ഹിമാലയന് ദില്ലിയിൽ വിലക്ക്

അ‍‍ഡ്വഞ്ചർ ബൈക്ക് സെഗ്മെന്റിൽ ഇറക്കിയ ഹിമാലയന്റെ മുംബൈ എക്സ്ഷോറൂം വില 1.55 ലക്ഷം രൂപയാണ്.

English summary
Royal Enfield Himalayan Adventure Bike Registration Banned In Delhi

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark