ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

By Praseetha

സാഹസികരായ ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമ്മിട്ട് കൊണ്ട് ഇതാ റോയൽ എൻഫീൽഡ് ഹിമാലയൻ കടന്ന് വരുന്നു. ഫെബ്രുവരി 2നാണ് ഇതിന്റെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറിങ് സെഗ്‌മെന്റിലെ ആദ്യ ബൈക്കാണ് ഹിമാലയൻ.

2016 ഓട്ടോഎക്സ്പോയ്ക്ക് തൊട്ട് മുമ്പ് നടക്കുന്ന ഒരു പ്രെസ്സ് കോൺഫറൻസിൽ ഈ മോട്ടോർസൈക്കിൾ ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. വരും സൈള്ഡുകളിൽ ഹിമാലയനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

സാഹസിക യാത്രയ്ക്ക് ഉതകുംവിധമാണ് ഇതിന്റെ നിർമാണം നടത്തിയിരിക്കുന്നത്. ഓഫ് റോഡ് റൈഡിന് പറ്റിയ ടയറുകളാണ് (knobby tyres) ഇവയ്ക്ക് നൽകിയിരിക്കുന്നത്. ദീർഘദൂര യാത്രയ്ക്ക് യോജിക്കും വിധമുള്ള സീറ്റ് ക്രമീകരണങ്ങളും വിൻഡ് ഷീൽഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

ബൈക്കിന്റെ ഇരു വശത്തുമായി സില്‍വറും കറുപ്പും കലർന്ന രണ്ട് വലിയ പെട്ടികള്‍ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ഫ്യൂയല്‍ ടാങ്കിന്റെ ഇരു ഭാഗത്തായി രണ്ട് ചുവന്നനിറത്തിലുള്ള ഫ്യുയല്‍ കാനുകളും കാണാം.

ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

ഇതിന്റെ എക്സോസ്റ്റ് പൈപ്പ് അല്പം മുകളിലേക്ക് ഉയർത്തിയ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഫ് റോഡ് റൈഡിന് സഹായകമാകുന്ന രീയിയിൽ കോപസ്സും ഓൾട്ടിമീറ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

പരുപരുത്ത ഭൂപ്രദേശത്തുകൂടിയുള്ള യാത്രകൾ കണക്കിലെടുത്താണ് ഇതിന്റെ ഫ്രന്റ് ഫോർക്ക് നിർമാണം നടത്തിയിട്ടുള്ളത്. റിയർ മോണോഷോക്ക് സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്ന റോയൽ എന്‍ഫീല്‍ഡിന്റെ ആദ്യ ബൈക്കാണ് ഹിമാലയൻ.

ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

പുതിയ 410 സിസി ഓയല്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 30കുതിരശക്തിയും 32എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു.5 സ്പീഡ് ഗിയർ ബോക്സും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതാ വരുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ!

ഏകദേശം 2ലക്ഷം രൂപയാണ് ഹിമാലയൻ ബൈക്കുകളുടെ വില.

Article Published On: Wednesday, January 13, 2016, 10:15 [IST]
English summary
Royal Enfield Himalayan Launch Date Confirmed For Feb 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X