ഹിമാലയൻ എത്തി ; വില 1.55ലക്ഷം
റോയൽ എൻഫീൽഡ് ആരാധകർ ഒരുപോലെ കാത്തിരുന്ന പുതിയ ഹിമാലയൻ വിപണിയിലെത്തിച്ചേർന്നിരിക്കുന്നു. അഡ്വഞ്ചര്‍ ടൂറര്‍ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ബൈക്കിന് 1.55ലക്ഷമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
സുസുക്കി അക്സെസ് 125 വിപണിയിൽ വില 53,887
ഓഫ് റോഡ് വേർഷൻ, സിറ്റി വേരിയന്റ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ഹിമാലയനെ എത്തിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ഇതുവരെ ഇറക്കിയതിൽ നിന്നും വ്യത്യസ്തനാണ് കരുത്തും യാത്രാസുഖവും കോർത്തിണക്കിയ ഈ അഡ്വഞ്ചര്‍ ടൂറര്‍. റോയൽ എൻഫീൽഡിന്റെ പതിവ് ബൈക്കുകളുടെ ഘടകങ്ങളൊന്നും ഹിമാലയനിൽ ഉപയോഗിച്ചിട്ടല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പുതുതായി വികസിപ്പിച്ച 411സിസി സിങ്കിൾ-സിലിണ്ടർ എയർ ആന്റ് ഓയിൽ കൂൾഡ് കാർബ്യുറേറ്റഡ് എൻജിനാണ് ഹിമാലയന് കരുത്തു പകരാൻ ഉപയോഗിച്ചിട്ടുള്ളത്.

32എൻഎം ടോർക്കും 24.5ബിഎച്ച്പി കരുത്തുമുള്ള ഈ എൻജിനിൽ 5 സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിനായത് കാരണം മെയിന്റനന്‍സ് കുറവ് മതിയെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്. ആയിരം കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സർവീസിന് നൽകിയാല്‍ മതിയാകും.

200എംഎം ഫ്രണ്ട് ലോങ് ഫോർക്കുകളും 180എംഎം റിയർ മോണോഷോക്കുകളുമാണ് ഈ വാഹനത്തിനുള്ളത്.

ഓഫ് റോഡിങ്ങിന് ഉതകുന്ന 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സാണ് നൽകിയിട്ടുള്ളത്.

21ഇഞ്ച് ഫ്രണ്ട് വീലുകളിലും 18ഇഞ്ച് റിയർ വീലുകളിലും സ്പോക്ക്ഡ് റിമ്മുകളുമാണ് ഈ ഓഫ് റോഡ് ടൂററിൽ ഉപയോഗിച്ചിരിക്കുന്നത്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കിൽ മുൻഭാഗത്തായി 300എംഎം ഡബിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കും, പിന്നിൽ240എംഎം സിങ്കിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കുമാണ് നൽകിയിരിക്കുന്നത്.

ദീര്‍ഘദൂര സാഹസിക യാത്രയെ ലക്ഷ്യമാക്കിക്കൊണ്ട് ഓൾട്ടിമീറ്റർ, കോമ്പസ്, എക്സ്ട്രാ ജെറി ക്യാനുകൾ, ലഗേജ് ഹോൾഡർ എന്നീ സൗകര്യങ്ങൾ ബൈക്കിലുണ്ട്.

എൽഇഡി ടെയിൽ ലാമ്പ്, ബ്രാന്റ് ന്യൂ ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡിൽ ചാസിസ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

വ്യോമസേനയെ ആദരിച്ച് റോയൽ എൻഫീൽഡ് പുതു നിറത്തിൽ


Click it and Unblock the Notifications