എൻജിൻ തകരാർ ഹിമാലയനെ തിരിച്ച് വിളിക്കുന്നു...
2016 ഓട്ടോഎക്സ്പോയിലൂടെ അരങ്ങേറ്റം കുറിച്ച അഡ്വെഞ്ചർ ടൂറർ ബൈക്ക് ഹിമാലയനെ റോയൽ എൻഫീൽഡ് അടുത്തിടെയാണ് വിപണിയിലെത്തിച്ചത്. എൻജിൻ തകരാറുകാരണം ബൈക്കിനെ തിരിച്ചുവിളിക്കുമെന്നാണിപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്.
മൈലേജ് ചാമ്പ്യൻ സ്‌പ്ലെന്റർ കൂടുതൽ കരുത്തോടെ
ബൈക്കിന് സംഭവിച്ചുള്ള തകരാറുകൾ കമ്പനി സൗജന്യമായി ചെയ്തു നൽകുന്നതായിരിക്കും. ഇതുവരെ കമ്പനി ഹിമാലയൻ തിരിച്ച് വിളിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായ വാർത്തകളൊന്നും പുറത്തിവിട്ടിട്ടില്ല.

ചില ബൈക്കുകളിൽ കണ്ടെത്തിയിട്ടുള്ള റോക്കർ ഷാഫ്റ്റിനും ക്ലച്ച് അസംബ്ലിയിലുമുണ്ടായിട്ടുള്ള തകരാറാണ് ബൈക്ക് തിരിച്ച് വിളിക്കാനുള്ള കാരണമായിരിക്കുന്നത്.

റോയൽ എൻഫീൽഡിന്റെ അംഗീകൃത സർവീസ് സെന്ററിൽ നിന്നായിരുക്കും തകരാറുകൾ പരിഹരിക്കുക.

ഇതുവരെയായി എത്ര ഹിമാലയൻ ബൈക്കുകളാണ് തിരിച്ച് വിളിക്കലിന് വിധേയമാവുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

റോയൽ എൻഫീൽഡ് ഇതുവരെ ഇറക്കിയതിൽ ഏറ്റവും വ്യത്യസ്തമായ ബൈക്ക് എന്ന വിശേഷണത്തിലായിരുന്നു ഹിമാലയനെ വിപണിയിലെത്തിച്ചത്.

കമ്പനി പുതുതായി വികസിപ്പിച്ച 411സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയന് കരുത്തേകുന്നത്. ഈ എൻജിനിൽ നിന്ന് അമിത ശബ്ദം പുറത്തുവരുന്നെന്ന പരാതികളാണ് ഉപഭോക്താക്കൾ നൽകിയിട്ടുള്ളത്.

24.50ബിഎച്ച്പിയും 32എൻഎം ടോർക്കുമാണ് ഈ എൻജിനുല്പാദിപ്പിക്കുന്നത്. ഓഫ് റോഡിംഗിന് യോജിച്ച രീതിയിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് അടക്കമുള്ള എല്ലാ സവിശേഷതകളും ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹെൽമെറ്റില്ലെങ്കിൽ ഇനി പെട്രോളും ഇല്ല കേരളത്തിൽ...

കെടിഎംമിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ബിഎംഡബ്യൂ ബൈക്കെത്തുന്നു...


Click it and Unblock the Notifications








