റോയൽ എൻഫീൽഡ് 'ഹിമാലയൻ' ഇന്ത്യയിൽ പ്രദർശിപ്പിച്ചു

Written By:

ഏവരും ഉറ്റ് നോക്കിയിരുന്ന റോയൽ എൻഫീൽഡ് 'ഹിമാലയൻ' ബൈക്കിന്റെ പ്രകാശനം നടന്നിരിക്കുകയാണ്. ഇന്ത്യയിൽ റോയൽ എൻഫീൽഡിന്റെ സബ് 500സിസി സെഗ്മെന്റിൽ പെടുന്ന ഒരേയൊരു ഓഫ്റോഡ് മോട്ടോർസൈക്കളാണിത്. മാർച്ചിലായിരിക്കും ഈ പുതിയ ബൈക്കിന്റെ വില വെളിപ്പെടുത്തുക.

റോയൽ എൻഫീൽഡ്
 

410സിസി സിങ്കിൾ-സിലിണ്ടർ എയർ ആന്റ് ഓയിൽ കൂൾഡ് കാർബ്യുറേറ്റഡ് എൻജിനാണ് ഹിമാലയന് കരുത്ത് പകരുന്നത്. 32എൻഎം ടോർക്കും 24.5കുതിരശക്തിയുമാണ് ഇതുല്പാദിപ്പിക്കുന്നത്. എൻജിനിൽ എസ്ഒഎച്ച്സി (സിങ്കിൾ ഓവർഹെഡ് കാംഷാഫ്റ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്, റോയൽ എൻഫീൽഡിൽ ആദ്യമായിട്ടാണിത്. 5 സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.

200എംഎം ഫ്രണ്ട് ലോങ് ഫോർക്കുകളും 180എംഎം റിയർ മോണോഷോക്കുകളുമാണ് ഹിമാലയനിൽ ഉപയോഗിച്ചിട്ടുള്ളത്. 21ഇഞ്ച് ഫ്രണ്ട് വീലുകളിലും 18ഇഞ്ച് റിയർ വീലുകളിലും സ്പോക്ക്ഡ് റിമ്മുകളാണ് നൽകിയിരിക്കുന്നത്. ഡിസ്ക് ബ്രേക്കുകളാണ് രണ്ട് ടയറുകളിലും ഉള്ളത്. മുൻ ബ്രേക്ക് 300എംഎം ഡബിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കും, റിയർ ബ്രേക്ക് 240എംഎം സിങ്കിൾ പിസ്ടൺ ഫ്ലോട്ടിംഗ് കാലിപർ ഡിസ്കുമാണ്.

 

ഫീച്ചറുകൾ

  • ഹൈ ഗ്രൗണ്ട് ക്ലിയറൻസ്
  • എൽഇഡി ടെയിൽ ലാമ്പ്
  • ബ്രാന്റ് ന്യൂ ഹാഫ്-ഡ്യുപ്ലെക്സ് ക്രാഡിൽ ചാസിസ്‌
  • ഓൾട്ടിമീറ്റർ, കോമ്പസ്
  • എക്സ്ട്രാ ജെറി ക്യാനുകൾ
  • ലഗേജ് ഹോൾഡർ

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഒരേയൊരു 500സിസി അഡ്വെഞ്ചർ ടൂററാണ് ഹിമാലയൻ. അതിനാൽ നിലവിൽ ഇതിന് എതിരാളികൾ ഇല്ലെന്ന് തന്നെ പറയാം. ഭാവിയിൽ കെടിഎം ഒരു 390 അഡ്വെഞ്ചർ ബൈക്ക് ഇറക്കുകയാണെങ്കിൽ മാത്രമേ എതിരാളികളെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.

 
English summary
Royal Enfield Reveals Himalayan Adventure Tourer

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X