ഹാർലിയെ നേരിടാൻ മാസ്റ്റർ പ്ലാനുമായി എൻഫീൽഡ്
റോയൽ എൻഫീൽഡിന്റെ യുകെയിലുള്ള ആർ&ഡി സെന്റർ പുതിയ 600-650സിസി ബുള്ളറ്റുകളെ വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. വിദേശ വിപണിയിലാകട്ടെ നിലവിൽ ഈ സെഗ്മെന്റ് ഹാർലി ഡേവിഡ്സൻന്റേയും ട്രയംഫിന്റേയും അധീനതയിലാണ്.
സ്കൂട്ടർ ഓടിക്കാൻ ഉയരം ഒരു തടസമാണോ എങ്കിലിതാ ചില പരിഹാരങ്ങൾ
ഇവർക്കൊരു വെല്ലുവിളി എന്നോണം യുവതലമുറയെ ലക്ഷ്യമിട്ടാണ് ഈ ബുള്ളറ്റിനെ വികസിപ്പിക്കുന്നത്. അടുത്ത വർഷത്തോടെയായിരിക്കും ഇത് വിദേശ വിപണികളിൽ എത്തിച്ചേരുക.

ലോകത്തിൽ തന്നെ 200സിസി തൊട്ട് 750സിസി വരെ എൻജിൻ കപ്പാസിറ്റിയുള്ള ബൈക്കുകളുടെ മുൻനിരയിൽ എത്താനുള്ള പരിശ്രമമാണ് കമ്പനി നടത്തിക്കൊണ്ടിരിക്കുന്നത്.

600-650സിസി ട്വിൻ സിലിണ്ടർ മോട്ടോർസൈക്കിളിനാണ് കമ്പനിയിപ്പോൾ രൂപം നൽകുന്നത്.

പി61 എന്ന കോഡ് നാമത്തിലാണ് ഈ വാഹനമിപ്പോൾ അറിയപ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി ഏറ്റുമുട്ടാനുള്ള ഒരുപാധിയെന്നോണമാണ് കമ്പനി ഈ ബൈക്ക് വികസിപ്പിക്കുന്നത്.

ഇതുകൂടാതെ കമ്പനി ക്ലാസിക്, തണ്ടർബേർഡ് മോഡലുകളുടെ ലാർജർ വേർഷന് രൂപം നൽകുന്നുണ്ട്.

ഡി41,ഡി 61 എന്നീ കോഡ് നാമത്തിലാണ് ഈ രണ്ട് മോഡലുകളും അറിയപ്പെടുന്നത്. ഇവയെല്ലാം തന്നെ വിദേശ വിപണിയെ ലക്ഷ്യമിട്ടാണിപ്പോൾ ഇറക്കുന്നത്.

ആക്ടീവയുമായി ഏറ്റുമുട്ടാൻ പുതിയ അക്സെസ് 125
150സിസി സ്കൂട്ടറുമായി ബെനല്ലി


Click it and Unblock the Notifications








