സുസുക്കി അക്സെസ് 125 സ്കൂട്ടറുകളെ തിരിച്ച് വിളിക്കുന്നു
ജപ്പാൻ ഇരുചക്ര വാഹന നിർമാതാവായ സുസുക്കി പുത്തൻ അക്സെസ് 125 സ്കൂട്ടറിനെ തിരിച്ച് വിളിക്കുന്നു. മാർച്ച് 8നും ജൂൺ 22നും ഇടയിൽ നിർമ്മിച്ചിട്ടുള്ള സ്കൂട്ടറിന്റെ 54,740യൂണിറ്റുകളാണ് തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നത്.
ഹോണ്ട 50സിസി സ്കൂട്ടർ ഇന്ത്യയിലുമെത്തുമോ
റിയർ ആക്സിൽ ഷാഫ്റ്റ് പരിശോധിക്കുന്നതിനും മാറ്റിവയ്ക്കുന്നതിനുമാണ് ഈ തിരിച്ചുവിളിക്കൽ നടത്തുന്നത്. ജൂൺ 13 മുതൽ തകരാറുസംഭവിച്ച സ്കൂട്ടർ ഉടമകളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ കൈകൊള്ളുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

തകരാറ് സംഭവിച്ച അക്സിൽ ഷാഫ്റ്റ് സൗജന്യമായിട്ട് മാറ്റി നൽകുമെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. മാത്രമല്ല തകരാറ് മാറ്റാനായി ഡീലർഷിപ്പിനെ സമീപിക്കുന്ന ഉടമകൾക്ക് സൗജന്യ സർവീസും ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷയെ മാനിച്ചാണ് ഈ സർവീസ് ക്യാപെയിൻ നടത്തുന്നതെന്നാണ് കമ്പനി വ്യക്താവ് അറിയിച്ചത്.

2016 മാർച്ച് ആദ്യമായിരുന്നു അക്സെസ് 125 സ്കൂട്ടറിന്റെ വിപണിയിലേക്കുള്ള പ്രവേശം. നിലവിൽ മികച്ച വില്പന കാഴ്ചവെക്കുന്ന സ്കൂട്ടറുകളിൽ ഒന്നായി തീർന്നിട്ടുമുണ്ട് അക്സെസ്.

8.5ബിഎച്ച്പിയും 9.8എൻഎം ടോർക്കും നൽകുന്ന 124സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ സ്കൂട്ടറിന് കരുത്തേകുന്നത്. കൂടാതെ സിവിടി ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

സുസുക്കി ഇക്കോ പെർഫോമൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാൽ ലിറ്ററിന് 64 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

വൃത്താകൃതിയിലുള്ള വലിയ ഹെഡ്‌ലാമ്പും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലുമാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത.

പുതുതായി ഡിസൈൻ ചെയ്ത ഇൻഡിക്കേറ്റർ, ടെയിൽ ലാമ്പ്, എൽഇഡി ലൈറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.

58,000രൂപയാണ് സുസുക്കി അക്സെസ് 125 സ്കൂട്ടറിന്റെ ദില്ലി ഓൺറോഡ് വില.

പോക്കറ്റിലൊതുങ്ങുന്ന 5 മികച്ച മൈലേജ് ബൈക്കുകൾ

20 ലക്ഷത്തിന്റെ ഡുക്കാട്ടി ബൈക്ക് ഇന്ത്യയിൽ


Click it and Unblock the Notifications








