ഒരു ടൂറർ വാങ്ങാനൊക്കില്ലെങ്കിൽ ഇതാ ഇതുപോലൊരെണ്ണം ആയാലോ?
സുസുക്കി ജിക്സർ 155 ബൈക്കിനെ ഒരു ടൂറർ രൂപത്തിലാക്കിയാൽ ഇതാ ഇതുപോലെയിരിക്കും.
ടൂറിംഗ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ ബൈക്കുകൾ ഇറക്കുന്നതിൽ പൊതുവെ താല്പര്യം കാണിക്കാത്തവരാണ് ഇന്ത്യൻ ഇരുചക്രനിർമാതാക്കൾ എന്നു തോന്നുന്നു. കാരണം ഒരു ടൂറർ എന്ന നിലയ്ക്ക് വിപണിയിലുള്ളതായിട്ട് റോയൽ എൻഫീൽഡിന്റെ ഹിമാലയൻ മാത്രമാണ്.

സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന നിരവധിപ്പേർ ഇന്ത്യയിലുണ്ടായിരുന്നിട്ടുപോലും ഇത്തരം ബൈക്കുകൾക്ക് ഇവിടെ വേണ്ടത്ര വിപണി ലഭിക്കുന്നില്ലെന്നുള്ളതാണ് വാസ്തവം.

ബിഎംഡബ്ല്യൂ, ട്രയംഫ്, ഡുക്കാട്ടി എന്നീ വിദേശകമ്പനികളുടെ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യൻ നിർമാതാക്കളുടെ ഭാഗത്തു നിന്നു വലിയതോതിലുള്ള ശ്രമമൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.

ഈ ബ്രാന്റുകൾക്ക് എല്ലാം തന്നെ വിലക്കൂടിയവ ആയതിനാൽ ഇടത്തരമാളുകൾക്ക് ഒരുപക്ഷെ ഇത്തരം ബൈക്കുകൾ സ്വന്തമാക്കാൻ സാധിച്ചില്ലെന്നു വരും. സ്വന്തമായി ടൂറിംഗ് മോട്ടോർബൈക്ക് വാങ്ങാൻ കഴിഞ്ഞല്ലെങ്കിലുമെന്താ ഒരെണം അതുപോലെയുണ്ടാക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ ആഗ്രഹവും സഫലീകരിക്കാം.

പോണ്ടിച്ചേരിയിലെ ജിക്സർ ക്ലബ് എന്നൊരു സ്ഥാപനം ഇത്തരത്തിലുള്ള ബൈക്ക് മോഡിഫിക്കേഷൻ ചെയ്തു നൽകുന്നുണ്ട്. അത്തരത്തിൽ പരിവർത്തനം ചെയ്ത സുസുക്കി ജിക്സർ 155 ബൈക്കിന്റെ ചിത്രങ്ങളും അവരുടെ ഫേസ്‌ബുക്ക് പേജിൽ കാണാം.

ഒറ്റനോട്ടത്തിൽ യഥാർത്ഥൊരു ടൂറിംഗ് ബൈക്കാണന്നേ ആർക്കും തോന്നുകയുള്ളൂ. വലിയ തുക മുടക്കാൻ ആഗ്രഹമില്ലാത്തവർക്ക് നിങ്ങളുടെ ബൈക്കിനും ഇത്തരത്തിൽ ടൂറിംഗ് പരിവേഷം നൽകാവുന്നതാണ്.

v

ഇതിനുപുറമെ കസ്റ്റം ചെയ്ത റിയർവ്യൂ മിറർ, ക്രോം ഹാന്റിൽ ബാർ, ക്രാഷ് ഗാർഡ് കൂടാതെ എൻജിനു സമീപത്ത് മൂന്ന് പൈപ്പിംഗ് നൽകിയിട്ടുള്ള ഡിസൈനും കാണാം.

ജിക്സറിന്റെ പിൻഭാഗവും പൂർണമായി പുതുക്കിപണിതിട്ടുണ്ട്. നമ്പർപ്ലേറ്റും ടേൺ ഇന്റികേറ്ററും ടയറിനെ പൊതിഞ്ഞിരിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്ന ഭാഗത്തായി ഘടിപ്പിച്ചിരിക്കുന്നത് കാണാം. ഇതല്പം വികൃതമായി തോന്നുന്നുണ്ടെങ്കിൽ കൂടിയും.

എൻജിൻ സംബന്ധിച്ച വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ജിക്സറിന്റെ 14.5 ബിഎച്ച്പിയും 14എൻഎം ടോർക്കും നൽകുന്ന അതെ 155സിസി എൻജിനാകാനായിരിക്കും സാധ്യത.

ടൂറർ പരിവേഷത്തിലുള്ള ജിക്സറിന്റെ ലുക്കിനുപരി എൻജിൻ, പെർഫോമൻസ് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ ബൈക്കിനു ടൂറർ പരിവേഷം വേണമെന്നിപ്പോൾ ആഗ്രഹിക്കുന്നുവെങ്കിൽ പോണ്ടിച്ചേരി ജിക്സർ ക്ലബിനെ ബന്ധപ്പെടാൻ മടിക്കേണ്ട!!

ഒരു ക്ലാസ്സി ബൈക്കുമായി കാവസാക്കി ഇന്ത്യയിലേക്ക്
ബിഗ് ഡോഗ് ഇന്ത്യയിൽ 59 ലക്ഷത്തിന്റെ കിടിലൻ ബൈക്കുമായി


Click it and Unblock the Notifications








